ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ അപലപനീയം; മോഹന്‍ലാല്‍

ഡോക്ടര്മാര്ക്കും ആശുപത്രികള്ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്ക്ക് എതിരായ ക്യാംപെയിനില് പങ്കുചേര്ന്ന് മോഹന്ലാല്.
 | 
ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ അപലപനീയം; മോഹന്‍ലാല്‍

ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് എതിരായ ക്യാംപെയിനില്‍ പങ്കുചേര്‍ന്ന് മോഹന്‍ലാല്‍. വളരെ ദുഷ്‌കരമായ ലോക്ക്ഡൗണ്‍ സമയങ്ങളില്‍ നമ്മള്‍ എല്ലാവരും വീടുകളില്‍ സുരക്ഷിതരായി ഇരിക്കുവാന്‍ ജീവന്‍ പോലും പണയം വെച്ച് അഹോരാത്രം പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെയും ആശുപത്രികള്‍ക്കെതിരെയുമുള്ള അതിക്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് ഫെയിസ്ബുക്ക് പോസ്റ്റില്‍ മോഹന്‍ലാല്‍ പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമണത്തിന് ഇരയാകുന്ന വാര്‍ത്തകള്‍ തുടര്‍ച്ചയായതോടെയാണ് ഇത്തരമൊരു ക്യാംപെയിനുമായി താരങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് രോഗികള്‍ മരിച്ച സംഭവത്തില്‍ പോലും ഡോക്ടര്‍മാര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇതേത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, നമ്മുടെ ആരോഗ്യം അവരുടെ കൈകളിലാണ്അ എന്ന ആഹ്വാനവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തി.

അഹാന കൃഷ്ണ, കരിക്ക് താരമായ അനു കെ. അനിയന്‍ തുടങ്ങിയവരും ടൊവീനോ, പൃഥ്വിരാജ് എന്നിവരും ഈ ആഹ്വാനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

മോഹന്‍ലാലിന്റെ പോസ്റ്റ്‌

കോവിഡ് എന്ന മഹാമാരിക്കെതിരെ കഴിഞ്ഞ ഒന്നര വർഷത്തോളമായി പോരാടിക്കൊണ്ടിരിക്കുന്നവരാണ് നമ്മൾ എല്ലാവരും . ഈ യുദ്ധത്തിലെ മുന്നണി പോരാളികളാണ് ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യപ്രവർത്തകർ . വളരെ ദുഷ്ക്കരമായ ലോക്ക്ഡൗണ് സമയങ്ങളിൽ നമ്മൾ എല്ലാവരും വീടുകളിൽ സുരക്ഷിതരായി ഇരിക്കുവാന് ജീവൻ പോലും പണയം വെച്ച് അഹോരാത്രം പ്രവർത്തിക്കുന്ന ഡോക്ടർമാർക്കെതിരെയും ആശുപത്രികൾക്കെതിരെയുമുള്ള അതിക്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണ് .