ദീപന്‍ ശിവരാമന്റെ ഖസാക്കിന്റെ ഇതിഹാസം നാടകത്തെ പ്രകീര്‍ത്തിച്ച് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെ അവലംബിച്ച് ദീപന് ശിവരാമന് സംവിധാനം ചെയ്ത നാടകത്തെ പ്രകീര്ത്തിച്ച് മോഹന്ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ മാസം കൊടുങ്ങല്ലൂരില് അവതരിപ്പിച്ച നാടകം ഇന്നു മുതല് മൂന്നു ദിവസം ബംഗളൂരുവിലാണ് അരങ്ങേറുന്നത്.
 | 

ദീപന്‍ ശിവരാമന്റെ ഖസാക്കിന്റെ ഇതിഹാസം നാടകത്തെ പ്രകീര്‍ത്തിച്ച് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെ അവലംബിച്ച് ദീപന്‍ ശിവരാമന്‍ സംവിധാനം ചെയ്ത നാടകത്തെ പ്രകീര്‍ത്തിച്ച് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ മാസം കൊടുങ്ങല്ലൂരില്‍ അവതരിപ്പിച്ച നാടകം ഇന്നു മുതല്‍ മൂന്നു ദിവസം ബംഗളൂരുവിലാണ് അരങ്ങേറുന്നത്.

ഇന്ത്യന്‍ നാടകരംഗത്തെ ശക്തമായ യുവസാന്നിധ്യമായ ദീപന്‍ ശിവരാമന്‍ സംവിധാനം ചെയ്യുന്ന നാടകം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞതായി മോഹന്‍ലാല്‍ തന്റെ പോസ്റ്റില്‍ കുറിച്ചു. ബംഗളൂരു പോലെ ഒരുപാട് മലയാളികളും നാടകപ്രേമികളും ഉള്ള ഒരു മഹാനഗരത്തില്‍ ഈ നാടകം എത്തിച്ചേരുന്നതില്‍ തനിക്കും അതിയായ സന്തോഷമുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഖസാക്കിലെ അള്ളാപ്പിച്ച മൊല്ലക്കായായി അഭിനയിച്ചതും മോഹന്‍ലാല്‍ പോസ്റ്റില്‍ ഓര്‍ത്തെടുത്തു.

ഖസാക്കിനേക്കുറിച്ചുള്ള മോഹന്‍ലാലിന്‍ഖറെ പോസ്റ്റിന് ആയിയത്തിലേറെ ഷെയറുകളാണ് ലഭിച്ചത്. നിവിന്‍ പോളിയുള്‍പ്പെടെയുള്ളവരും ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

ഡിസംബറില്‍ തൃക്കരിപ്പൂര്‍ എന്ന ഗ്രാമത്തില്‍ നിന്ന് ആരംഭിച്ച ഖസാക്കിന്‍ ഇതിഹാസം പിന്നീട് തൃശൂരില്‍ നടന്ന അന്താരാഷ്ട്ര നാടകോത്സവത്തിലും കൊടുങ്ങല്ലൂരിലും പ്രദര്‍ശിപ്പിച്ചു. ബംഗളൂരുവിനു ശേഷം 23-ാം തിയതി മുതല്‍ 25 വരെ കോഴിക്കോട് പ്രദര്‍ശനമുണ്ടാകും.

പോസ്റ്റ് വായിക്കാം