എഎംഎംഎ പിളര്‍പ്പിന്റെ വക്കിലെത്തിയിരുന്നുവെന്ന് മോഹന്‍ലാല്‍; വനിതാ സംഘടനയുമായി ചര്‍ച്ചക്ക് തയ്യാര്‍

ദിലീപ് വിഷയത്തില് എഎംഎംഎ പിളര്പ്പിന്റെ വക്കിലെത്തിയിരുന്നെന്ന് മോഹന്ലാല്. വാര്ത്താ സമ്മേളനത്തിലാണ് സംഘടനയുടെ പ്രസിഡന്റായ മോഹന്ലാല് ഇക്കാര്യം അറിയിച്ചത്. സംഘടനയുടെ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമായിരുന്നു വാര്ത്താ സമ്മേളനം. എഎംഎംഎയില് നിന്ന് രാജി പ്രഖ്യാപിച്ച നടിമാരില് രണ്ടു പേരുടെ രാജിക്കത്ത് മാത്രമേ ലഭിച്ചിരുന്നുള്ളുവെന്നും മോഹന്ലാല് പറഞ്ഞു.
 | 

എഎംഎംഎ പിളര്‍പ്പിന്റെ വക്കിലെത്തിയിരുന്നുവെന്ന് മോഹന്‍ലാല്‍; വനിതാ സംഘടനയുമായി ചര്‍ച്ചക്ക് തയ്യാര്‍

കൊച്ചി: ദിലീപ് വിഷയത്തില്‍ എഎംഎംഎ പിളര്‍പ്പിന്റെ വക്കിലെത്തിയിരുന്നെന്ന് മോഹന്‍ലാല്‍. വാര്‍ത്താ സമ്മേളനത്തിലാണ് സംഘടനയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ ഇക്കാര്യം അറിയിച്ചത്. സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷമായിരുന്നു വാര്‍ത്താ സമ്മേളനം.

ദിലീപിനെ അറസ്റ്റ് ചെയ്ത വിവരം അറിയുമ്പോള്‍ അവൈലബിള്‍ എക്‌സിക്യൂട്ടീവാണ് ചേര്‍ന്നത്. ദിലീപിനെ പുറത്താക്കണമെന്നും അംഗത്വം റദ്ദാക്കണമെന്നും അഭിപ്രായങ്ങള്‍ ഉയരുകയും സംഘടന രണ്ടാകുന്ന ഘട്ടം വരെ ആയിരുന്നെന്നും മോഹന്‍ലാല്‍ വിശദീകരിച്ചു.

എഎംഎംഎയില്‍ നിന്ന് രാജി പ്രഖ്യാപിച്ച നടിമാരില്‍ രണ്ടു പേരുടെ രാജിക്കത്ത് മാത്രമേ ലഭിച്ചിരുന്നുള്ളുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ദിലീപിനെ തിരിച്ചെടുത്ത നടപടി വിവാദമായതിനെത്തുടര്‍ന്നാണ് എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നത്. ദിലീപിനെ പുറത്താക്കിയ എക്‌സിക്യൂട്ടീവിന്റെ തീരുമാനം ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ചപ്പോള്‍ എല്ലാവരും എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു.

അതിനാലാണ് തീരുമാനം മരവിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകരെ ജനറല്‍ ബോഡിയില്‍ നിന്ന് ഒഴിവാക്കിയതിന് ക്ഷമ ചോദിക്കുന്നതായും മോഹന്‍ലാല്‍ അറിയിച്ചു. സംഘടനയുടെ ബൈലോ പുതുക്കുമെന്നും പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.