പ്രതികരണവുമായി മോഹന്‍ലാല്‍

ചലച്ചിത്രനടിക്ക് നേരിട്ട അതിക്രമത്തില് പ്രതികരണവുമായി മോഹന്ലാല്. ഒരു സ്ത്രീക്കെതിരെ നടന്ന ഈ ആക്രമണം തികച്ചും നിര്ഭാഗ്യകരമാണ്. ഈ സംഭവത്തെ അപലപിച്ചതുകൊണ്ടു മാത്രമായില്ല, ഇതിന് ഉത്തരവാദികളായ ക്രിമിനലുകള്ക്ക് മാതൃകാപരമായ ശിക്ഷ നല്കണം. മൃഗങ്ങളേക്കാള് മോശമായി പെരുമാറിയ ഇവരെ മനുഷ്യര് എന്നു വിളിക്കാന് പോലും താന് താല്പര്യപ്പെടുന്നില്ലെന്നും മോഹന്ലാല് ഫേസ്ബുക്ക് പോസ്റ്റില് പറഞ്ഞു.
 | 

പ്രതികരണവുമായി മോഹന്‍ലാല്‍

ചലച്ചിത്രനടിക്ക് നേരിട്ട അതിക്രമത്തില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. ഒരു സ്ത്രീക്കെതിരെ നടന്ന ഈ ആക്രമണം തികച്ചും നിര്‍ഭാഗ്യകരമാണ്. ഈ സംഭവത്തെ അപലപിച്ചതുകൊണ്ടു മാത്രമായില്ല, ഇതിന് ഉത്തരവാദികളായ ക്രിമിനലുകള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണം. മൃഗങ്ങളേക്കാള്‍ മോശമായി പെരുമാറിയ ഇവരെ മനുഷ്യര്‍ എന്നു വിളിക്കാന്‍ പോലും താന്‍ താല്‍പര്യപ്പെടുന്നില്ലെന്നും മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മെഴുകുതിരി കത്തിച്ചുപിടിച്ചുള്ള പ്രതിഷേധങ്ങള്‍ നിര്‍ത്താനുള്ള സമയമായി. ഇത്തരം കൃത്യങ്ങള്‍ ചെയ്യാന്‍ മറ്റൊരാള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ നമ്മുടെ നിയമസംവിധാനങ്ങള്‍ ശക്തമാക്കുകയാണ് വേണ്ടത്. ഈ വിഷമഘട്ടത്തില്‍ ഇരയായ നടിക്കൊപ്പം തന്റെ ഹൃദയം ചേരുന്നു. കാലതാമസമില്ലാതെ നീതി ലഭ്യമാകട്ടെയെന്ന് പോസ്റ്റില്‍ മോഹന്‍ലാല്‍ ആശംസിക്കുകയും ചെയ്യുന്നു.

പോസ്റ്റ് കാണാം