ആ വിളി മോഹന്‍ലാല്‍ കേട്ടു; തന്നെ കാണാന്‍ വരുമോ എന്നു ചോദിച്ച അമ്മയെ കാണാന്‍ ലാല്‍ എത്തി

മോഹന്ലാലിനെ എനിക്ക് വലിയ ഇഷ്ടമാണെന്നും ഇവിടെ നൂറ് അമ്മമാരുണ്ട് ഒന്ന് വരുമോ ഓന്ന് കാണാന് എന്ന് ചോദിച്ച അമ്മയുടെ ആവശ്യം മോഹന്ലാല് കേട്ടു. സോഷ്യല് മീഡിയയില് വൈറലായ വീഡിയോ കണ്ടതിനേത്തുടര്ന്ന് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കാരുണ്യ വിശ്രാന്തി ഭവന് എന്ന ക്യാന്സര് റീഹാബിലിറ്റേഷന് സെന്ററില് മോഹന്ലാല് എത്തി. രാവിലെ സുഹൃത്ത് സനല്കുമാറുമൊത്താണ് ലാല് അമ്മമാരെ കാണാന് എത്തിയത്.
 | 

ആ വിളി മോഹന്‍ലാല്‍ കേട്ടു; തന്നെ കാണാന്‍ വരുമോ എന്നു ചോദിച്ച അമ്മയെ കാണാന്‍ ലാല്‍ എത്തി

തിരുവനന്തപുരം: മോഹന്‍ലാലിനെ എനിക്ക് വലിയ ഇഷ്ടമാണെന്നും ഇവിടെ നൂറ് അമ്മമാരുണ്ട് ഒന്ന് വരുമോ ഓന്ന് കാണാന്‍ എന്ന് ചോദിച്ച അമ്മയുടെ ആവശ്യം മോഹന്‍ലാല്‍ കേട്ടു. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ കണ്ടതിനേത്തുടര്‍ന്ന് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കാരുണ്യ വിശ്രാന്തി ഭവന്‍ എന്ന ക്യാന്‍സര്‍ റീഹാബിലിറ്റേഷന്‍ സെന്ററില്‍ മോഹന്‍ലാല്‍ എത്തി. രാവിലെ സുഹൃത്ത് സനല്‍കുമാറുമൊത്താണ് ലാല്‍ അമ്മമാരെ കാണാന്‍ എത്തിയത്.

തന്നെ കാണാന്‍ വരുമോ എന്ന് ചോദിച്ച സുഭദ്രാമ്മയുടെ അരികിലെത്തി കുശലാന്വേഷണം നടത്തിയ ലാല്‍ ഒരു മണിക്കൂറോളം കാരുണ്യവിശ്രാന്തിയിലെ അമ്മമാര്‍ക്കൊപ്പം ചെലവഴിച്ചു. തന്നെ കാണാന്‍ വരുമോ എന്ന് ചോദിച്ചില്ലേ എന്ന് പറഞ്ഞുകൊണ്ടാണ് ലാല്‍ സുഭദ്രാമ്മയ്ക്ക് അരികിലെത്തിയത്. മോഹന്‍ലാല്‍ ഇവര്‍ക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു.

ആ വിളി മോഹന്‍ലാല്‍ കേട്ടു; തന്നെ കാണാന്‍ വരുമോ എന്നു ചോദിച്ച അമ്മയെ കാണാന്‍ ലാല്‍ എത്തി

ക്യാന്‍സര്‍ രോഗബാധിതയായി 17 വര്‍ഷം മുമ്പാണ് സുഭദ്രാമ്മ കാരുണ്യവിശ്രാന്തിയില്‍ എത്തിയത്. ഇവര്‍ക്ക് ഉമ്മയും നല്‍കിയ ശേഷമാണ് മോഹന്‍ലാല്‍ മടങ്ങിയത്. ഇവര്‍ക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ മോഹന്‍ലാല്‍ പങ്കുവെച്ചു.