മുഴുവൻ പണവും തിരികെ നൽകുമെന്ന് മോഹൻലാൽ

ലാലിസത്തിന് വാങ്ങിയ മുഴുവൻ പണവും തിരികെ നൽകുമെന്ന് മോഹൻലാൽ. ബാൻഡിനെതിരെ കടുത്ത വിമർശനമുയർന്ന് സാഹചര്യത്തിലാണ് നടപടി.
 | 
മുഴുവൻ പണവും തിരികെ നൽകുമെന്ന് മോഹൻലാൽ

 

തിരുവനന്തപുരം: ലാലിസത്തിന് വാങ്ങിയ മുഴുവൻ പണവും തിരികെ നൽകുമെന്ന് മോഹൻലാൽ. ബാൻഡിനെതിരെ കടുത്ത വിമർശനമുയർന്ന് സാഹചര്യത്തിലാണ് നടപടി. സർക്കാരിനയച്ച ഇ-മെയിൽ സന്ദേശത്തിലാണ് ലാൽ ഇക്കാര്യം വ്യക്തമാക്കിയത്. ഒരു കോടി അറുപത്തിമൂന്ന് ലക്ഷം (1,63,77,600) രൂപയാണ് തിരികെ നൽകുക.

സർക്കാർ പണം നൽകിയ അതേ അക്കൗണ്ടിൽ പണം തിരികെ നൽകും. വിവരം മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരേയും അറിയിച്ചുവെന്നും ഇതോടെ വിവാദം തീരുമെന്ന് കരുതുന്നതായും മോഹൻലാൽ പറഞ്ഞു. തന്റെ പേര് ഇനി വിവാദങ്ങളിലേയ്‌ക്കോ രാത്രി ചർച്ചകളിലേയ്‌ക്കോ വലിച്ചിഴക്കേണ്ടതില്ല.
മുൻ നിശ്ചയിച്ച കലാവിരുന്ന് നടക്കില്ലെന്ന് വന്നപ്പോൾ അവസാന നിമിഷമാണ് മുഖ്യമന്ത്രിയും കായികമന്ത്രിയും തന്നെ സമീപിച്ചതെന്നും ചിലരെങ്കിലും തൊടുത്ത ആരോപണ ശരങ്ങൾ വേദനിപ്പിച്ചതായും മോഹൻലാൽ കത്തിൽ പറയുന്നു.

താൻ പങ്കെടുത്തത് പ്രതിഫലമൊന്നും കൈപ്പറ്റാതെയാണ് മറ്റ് കലാകാരന്മാർക്കുള്ള പണമാണ് സ്വീകരിച്ചത്. ചെലവഴിച്ച പണം മുഴുവൻ തന്റെ കയ്യിൽ നിന്നും നൽകുമെന്നും മോഹൻലാൽ വ്യക്തമാക്കി. കത്തിനൊപ്പം ചിലവായ തുകയുടെ വിശദമായ കണക്കും ചേർത്തിട്ടുണ്ട്.

മോഹന്‍ലാല്‍ സര്‍ക്കാരിന് അയച്ച ഇ- മെയില്‍


കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്