മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റാകും? പ്രിഥ്വിരാജിനും രമ്യ നമ്പീശനുമെതിരെ അച്ചടക്ക നടപടിയെന്ന് സൂചന

സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹന്ലാല് ചുമതലയേല്ക്കുമെന്ന് സൂചന. പ്രസിഡന്റായ ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും പുനസംഘടനയുടെ ഭാഗമായി സ്ഥാനമൊഴിഞ്ഞുവെന്നാണ് വിവരം. തെരഞ്ഞെടുപ്പ് ഒഴിവാക്കാനായി നിലവില് വൈസ് പ്രസിഡന്റായ മോഹന്ലാലിനെ പ്രസിഡന്റായി തെരഞ്ഞെടുത്തിരിക്കുകയാണെന്നാണ് വിവരം.
 | 

മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റാകും? പ്രിഥ്വിരാജിനും രമ്യ നമ്പീശനുമെതിരെ അച്ചടക്ക നടപടിയെന്ന് സൂചന

കൊച്ചി: സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ചുമതലയേല്‍ക്കുമെന്ന് സൂചന. പ്രസിഡന്റായ ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും പുനസംഘടനയുടെ ഭാഗമായി സ്ഥാനമൊഴിഞ്ഞുവെന്നാണ് വിവരം. തെരഞ്ഞെടുപ്പ് ഒഴിവാക്കാനായി നിലവില്‍ വൈസ് പ്രസിഡന്റായ മോഹന്‍ലാലിനെ പ്രസിഡന്റായി തെരഞ്ഞെടുത്തിരിക്കുകയാണെന്നാണ് വിവരം.

പ്രിഥ്വിരാജിനും രമ്യ നമ്പീശനുമെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും വിവരമുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പരസ്യപ്രതികരണം നടത്തിയതിനാണ് നടപടി. ഈ മാസം 24ന് അമ്മ ജനറല്‍ബോഡി കൊച്ചിയില്‍ വെച്ച് നടക്കും. യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാമുണ്ടാകുമെന്നാണ് സൂചന.