പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ? മോഹന്‍ലാലിന്റെ പരാമര്‍ശത്തിനെതിരെ ഗായകന്‍ വി.ടി മുരളി

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില് അവതാരകനായ മോഹന്ലാല് നടത്തിയ പരാമര്ശം വിവാദത്തില്.
 | 
പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ? മോഹന്‍ലാലിന്റെ പരാമര്‍ശത്തിനെതിരെ ഗായകന്‍ വി.ടി മുരളി

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ അവതാരകനായ മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. താമരത്തേനുണ്ണാന്‍ എന്ന് തുടങ്ങുന്ന ഗാനം താനാണ് പാടിയതെന്നായിരുന്നു മോഹന്‍ലാല്‍ റിയാലിറ്റി ഷോയില്‍ നടന്‍ ധര്‍മജനോട് പറഞ്ഞത്. എന്നാല്‍ ഉയരും ഞാന്‍ നാടാകെ എന്ന ചിത്രത്തിനു വേണ്ടി താനാണ് ഈ ഗാനം ആലപിച്ചതെന്ന് വ്യക്തമാക്കി ഗായകന്‍ വി.ടി.മുരളി രംഗത്തെത്തി. പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കയ്യിട്ടു തുടങ്ങിയോ എന്ന ചോദ്യവുമായാണ് മുരളിയുടെ പോസ്റ്റ്.

ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ഉയരും ഞാന്‍ നാടാകെ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ഗാനമാണ് ഇത്. ഒഎന്‍വി രചിച്ച് ഹരിപ്പാട് കെ.പി.എന്‍ പിള്ളയുടെ സംഗീതത്തില്‍ വി.ടി മുരളിയാണ് ഈ ഗാനം ആലപിച്ചത്. ഗായകന്റെ പോസ്റ്റിനെ മോഹന്‍ലാല്‍ ആരാധകര്‍ തെറിവിളിയുമായാണ് സ്വീകരിച്ചത്. കമന്റ് ബോക്‌സില്‍ വി.ടി.മുരളിയെ രൂക്ഷമായ ഭാഷയിലാണ് ഫാന്‍സ് തെറിവിളിക്കുന്നത്.

പോസ്റ്റ് വായിക്കാം

ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്ന പരിപാടി ഞാൻ കാണാറില്ല.
ഇന്നലെ രാത്രി ആ പരിപാടി സംപ്രേക്ഷണം ചെയ്ത ശേഷം എന്നെ കുറെ പേർ വിളിച്ചു.
ബിഗ് ബോസ് കണ്ടില്ലെ എന്ന് ചോദിച്ചു.
ഇല്ല എന്ന് ഞാൻ പറഞ്ഞു.
എന്താണ് കാര്യം എന്ന് തുടർന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞ കാര്യങ്ങൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഇന്ന് ആ പരിപാടിയുടെ പുന: സംപ്രേക്ഷണം എത്ര മണിക്കാണെന്നന്വേഷിച്ച് ഇന്ന് ഞാൻ കണ്ടു.
പരിപാടിയുടെ അവസാന ഭാഗത്ത്.
ശോകമൂകമായ അന്തരീക്ഷത്തിൽ ധർമജൻ എന്ന നടൻ ക്യാമ്പ് വിട്ടു പോകുന്നു.
മോഹൻലാൽ ആ നാടകത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്നു.
എല്ലാവരുടെയും മുഖത്ത് ദു:ഖം ഘനീഭവിച്ചിരിക്കുന്നു.
മോഹൻലാൽ ( ലാലേട്ടൻ എന്ന് പറയാത്തത് അദ്ദേഹത്തിന് വയസ്സ് കുറവായത് കൊണ്ടാണേ.
ബഹുമാനക്കുറവ് കൊണ്ടല്ല. അങ്ങിനെ പറഞ്ഞ് ശീലവുമില്ല.ആരാധകർ ക്ഷോഭിക്കരുത് )
ധർമജനനോട് ഒരു പാട്ട് പാടാൻ പറയുന്നു.
ധർമജൻ പാടുന്നു.

” മാതളത്തേനുണ്ണാൻ പാറിപ്പറന്നു വന്ന
മാണിക്യക്കുയിലാളെ
നീയെവിടെ നിന്റെ കൂടെവിടെ
നീ പാടും പൂമരമെവിടെ “.

മോഹൻലാൽ..” ഈ പാട്ട് പാടിയതാരാണെന്നറിയാമോ ?

ധർമജൻ..” ഇല്ല”

മോഹൻലാൽ..” ഇത് ഞാൻ പാടിയ പാട്ടാണ്”

( സദസ്സിൽ കൈയടി )

മോഹൻലാൽ..
“ചന്ദ്രകുമാർ സംവിധാനം ചെയ്ത ”ഉയരും ഞാൻ നാടാകെ ” എന്ന സിനിമയ്ക്ക് വേണ്ടി ഞാൻ പാടിയതാണീ പാട്ട്”

തുടർന്ന് ഗംഭീര കൈയടി മുഴങ്ങുന്നു.
കൈയടി നേർത്തുനേർത്തു വരുന്നു.
രംഗം അവസാനിക്കുന്നു..

( ഇന്നലെ ഏഷ്യാനെറ്റിൽ ഈ പരിപാടി നടക്കുന്ന സമയത്ത് ഒരു സാംസ്കാരിക പരിപാടി ഉൽഘാടനം ചെയ്യ് കൊണ്ട് , ജനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് മാതളത്തേനുണ്ണാൻ പാടുകയായിരുന്നു.
എന്നത് യാദൃശ്ചികം.

വാൽക്കഷണം.
———————–
പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ ?

ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്ന പരിപാടി ഞാൻ കാണാറില്ല.ഇന്നലെ രാത്രി ആ പരിപാടി സംപ്രേക്ഷണം ചെയ്ത ശേഷം എന്നെ…

Posted by VT Murali on Sunday, January 12, 2020

https://www.facebook.com/neetha.vt/videos/2812965328790838/