അമ്മയെയും മക്കളെയും ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അമ്മയെയും രണ്ട് മക്കളെയും ലോഡ്ജ് മുറിയില് മരിച്ച നിലയില് കണ്ടെത്തി.
 | 
അമ്മയെയും മക്കളെയും ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: അമ്മയെയും രണ്ട് മക്കളെയും ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജിലാണ് സംഭവം. ബംഗളൂരു ശാസ്ത്രി നഗര്‍ സ്വദേശികളായ രാധാമണി, മക്കളായ സുരേഷ് കുമാര്‍, സന്തോഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തോളം പഴക്കമുണ്ട്.

ആത്മഹത്യയാണെന്ന് സംശയിക്കുന്നുവെന്ന് പോലീസ് അറിയിച്ചു. മുറിക്കുള്ളില്‍നിന്ന് വിഷക്കുപ്പിയും കണ്ടെത്തിയിരുന്നു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പതിനാലാം തിയതി മുറിയെടുത്ത ഇവര്‍ രണ്ട് ദിവസത്തിന് ശേഷം മടങ്ങുമെന്നായിരുന്നു അറിയിച്ചത്. പിന്നീട് ഇവരെക്കുറിച്ച് വിവരമൊന്നും ലഭിക്കാതെ വന്നതോടെ ജീവനക്കാര്‍ അന്വേഷിക്കുകയായിരുന്നു.

വാതില്‍ അകത്ത് നി്ന്ന് പൂട്ടിയിരുന്നതിനാല്‍ സംശയം തോന്നിയതോടെ ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസുകാര്‍ വാതില്‍ ചവിട്ടിത്തുറന്ന് കയറിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ബംഗളൂരുവിലുള്ള ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്. രാധാമണിയുടെ ചികിത്സാ ആവശ്യങ്ങള്‍ക്കായി ഇവര്‍ സ്ഥിരം കൊച്ചിയിലെത്താറുണ്ടായിരുന്നു. വരുമ്പോഴെല്ലാം ഈ ലോഡ്ജിലാണ് താമസിക്കാറുണ്ടായിരുന്നതെന്നാണ് വിവരം.