മഴക്കെടുതി തുടരുന്നു; റോഡ് തകര്‍ന്ന് കോതമംഗലം വടാട്ടുപാറ- ഇടമലയാര്‍ പ്രദേശം ഒറ്റപ്പെട്ടു

കേരളത്തില് മഴക്കെടുതി തുടരുന്നു. മലയോര മേഖലകളിലാണ് ഏറ്റവും കൂടുതല് നാശനഷ്ടങ്ങള് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില് പെയ്ത ശക്തമായ മഴയെ തുടര്ന്ന് കോതമംഗലം വടാട്ടുപാറ- ഇടമലയാര് റോഡ് തകര്ന്നു. ഇന്ന് പുലര്ച്ചെ ഭൂതത്താന്കെട്ട് ജംഗിള് പാര്ക്കിന് സമീപമാണ് റോഡ് തകര്ന്നത്. റോഡ് ഇടിഞ്ഞ് പത്ത് മീറ്ററിലേറെ താഴേയ്ക്ക് പതിച്ചതായിട്ടാണ് റിപ്പോര്ട്ട്.
 | 

മഴക്കെടുതി തുടരുന്നു; റോഡ് തകര്‍ന്ന് കോതമംഗലം വടാട്ടുപാറ- ഇടമലയാര്‍ പ്രദേശം ഒറ്റപ്പെട്ടു

കോതമംഗലം: കേരളത്തില്‍ മഴക്കെടുതി തുടരുന്നു. മലയോര മേഖലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് കോതമംഗലം വടാട്ടുപാറ- ഇടമലയാര്‍ റോഡ് തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ ഭൂതത്താന്‍കെട്ട് ജംഗിള്‍ പാര്‍ക്കിന് സമീപമാണ് റോഡ് തകര്‍ന്നത്. റോഡ് ഇടിഞ്ഞ് പത്ത് മീറ്ററിലേറെ താഴേയ്ക്ക് പതിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

വടാട്ടുപാറ-ഇടമലയാര്‍ ഭാഗങ്ങളില്‍ നിന്ന് സമീപ പ്രദേശങ്ങളിലേക്കുള്ള ഗതാഗതം ഇതോടെ തടസപ്പെട്ടു. പ്രദേശം തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. പഞ്ചായത്ത് അധികൃതര്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. 50 മീറ്ററോളം റോഡ് ഇടിഞ്ഞു പോയതുകൊണ്ട് ഗതാഗതം പുനഃസ്ഥാപിക്കുക അതീവ ദുര്‍ഘടനം നിറഞ്ഞ പ്രവൃത്തിയായിരിക്കും.

ഭൂതത്താന്‍കെട്ട് വിനോദസഞ്ചാര കേന്ദ്രത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. ആശുപത്രികളിലേക്കുള്ള യാത്രകള്‍ പോലും മുടങ്ങയിരിക്കുകയാണ്. ഇടുക്കി, വയനാട് മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. പലയിടങ്ങളില്‍ ഉരുള്‍ പൊട്ടലുണ്ടായിട്ടുണ്ട്. ചിലയിടത്ത് റോഡുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. വെള്ളം നിറഞ്ഞു കവിഞ്ഞതോടെ വരും ദിവസങ്ങളില്‍ നിരവധി ചെറുകിട ഡാമുകള്‍ തുറന്നുവിടുമെന്നാണ് സൂചന.