കനത്ത മഴ തുടരുന്നു; പലയിടങ്ങളിലും ഉരുള്‍പൊട്ടല്‍; തീരപ്രദേശങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കേരളത്തില് കനത്ത മഴ തുടരുന്നു. വയനാട്, ഇടുക്കി തുടങ്ങിയ മലയോര ജില്ലകളില് കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. പലയിടങ്ങളിലും ഉരുള്പൊട്ടലുണ്ടായിട്ടുണ്ട്. വരും ദിവസങ്ങളില് കാലവര്ഷം കൂടുതല് ശക്തി പ്രാപിക്കാനാണ് സാധ്യത. തുടര്ച്ചയായ മഴ കാരണം ഇടുക്കി, കല്ലാര്കുട്ടി ഡാമിന്റെ ഷട്ടറുകള് ഇന്നലെ തുറന്നുവിട്ടു. തിരുവനന്തപുരം, നെയ്യാര് ഡാമില് പരമാവധി ശേഷിയുടെ അടുത്തേക്കു വെള്ളത്തിന്റെ അളവ് എത്തിയതോടെ ഷട്ടറുകള് ഏത് നിമിഷവും തുറന്നുവിടുമെന്നാണ് റിപ്പോര്ട്ടുകള്.
 | 

കനത്ത മഴ തുടരുന്നു; പലയിടങ്ങളിലും ഉരുള്‍പൊട്ടല്‍; തീരപ്രദേശങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ തുടരുന്നു. വയനാട്, ഇടുക്കി തുടങ്ങിയ മലയോര ജില്ലകളില്‍ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പലയിടങ്ങളിലും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. വരും ദിവസങ്ങളില്‍ കാലവര്‍ഷം കൂടുതല്‍ ശക്തി പ്രാപിക്കാനാണ് സാധ്യത. തുടര്‍ച്ചയായ മഴ കാരണം ഇടുക്കി, കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ ഇന്നലെ തുറന്നുവിട്ടു. തിരുവനന്തപുരം, നെയ്യാര്‍ ഡാമില്‍ പരമാവധി ശേഷിയുടെ അടുത്തേക്കു വെള്ളത്തിന്റെ അളവ് എത്തിയതോടെ ഷട്ടറുകള്‍ ഏത് നിമിഷവും തുറന്നുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമായിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലങ്കര ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യയുളളതിനാല്‍ തൊടുപുഴയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തുള്ളവര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കി.

ബുധനാഴ്ച്ച വരെ ശക്തമായ കാറ്റും മഴയും തുടരും. അറുപതു കിലോമീറ്റര്‍ വരെ വേഗതയില്‍ വരെ കാറ്റടിച്ചേക്കുമെന്നാണ് സൂചന. രാജാക്കാട് കള്ളിമാലി വ്യൂ പോയിന്റിന് താഴെയുള്ള ഭാഗത്തും വാളറയിലും ഉരുള്‍പൊട്ടി. ഇവിടങ്ങളില്‍ വ്യാപക കൃഷിനാശം ഉണ്ടായിട്ടുണ്ട്. വാര്യാനിപ്പടി-കലുങ്കുസിറ്റി റോഡിന്റെ ഒരു ഭാഗവും താഴേക്കുള്ള ഒന്നരയേക്കര്‍ കൃഷിയിടവുമാണ് ഒലിച്ചുപോയത്.