കാലവര്‍ഷം ജൂണ്‍ ആറിന് കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സാധാരണ ജൂണ് ഒന്നിന് എത്തുന്ന കാലവര്ഷം ഇത്തവണ അഞ്ചു ദിവസം വൈകിയായിരിക്കും എത്തുക. നാലു ദിവസം വരെ ഇക്കാര്യത്തില് വ്യത്യാസമുണ്ടായേക്കാമെന്നും പ്രവചനം പറയുന്നു.
 | 
കാലവര്‍ഷം ജൂണ്‍ ആറിന് കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ന്യൂഡല്‍ഹി: കാലവര്‍ഷം ജൂണ്‍ ആറിന് എത്തും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. സാധാരണ ജൂണ്‍ ഒന്നിന് എത്തുന്ന കാലവര്‍ഷം ഇത്തവണ അഞ്ചു ദിവസം വൈകിയായിരിക്കും എത്തുക. നാലു ദിവസം വരെ ഇക്കാര്യത്തില്‍ വ്യത്യാസമുണ്ടായേക്കാമെന്നും പ്രവചനം പറയുന്നു.

സാധാരണ മട്ടിലുള്ള മണ്‍സൂണ്‍ ലഭിക്കുമെന്നാണ് പ്രവചനമെങ്കിലും ഈ വര്‍ഷം മഴയുടെ അളവ് കുറഞ്ഞേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എല്‍നിനോ പ്രതിഭാസവും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു ചുറ്റുമുള്ള സമുദ്ര താപനില ഉയര്‍ന്നു നില്‍ക്കുന്നതും കാലവര്‍ഷത്തെ സ്വാധീനിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. ഇത് കാലവര്‍ഷം വൈകാന്‍ കാരണമായേക്കാമെന്ന് വിശദീകരണം.

മെയ് 18, 19 തിയതികളിലാണ് സാധാരണ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മണ്‍സൂണ്‍ എത്തുന്നത്. പിന്നീട് പത്തു ദിവസത്തിനുള്ളില്‍ കേരളത്തിലും മഴയെത്തും. ഇതിന് അനുകൂലമായ സാഹചര്യമാണ് കടലിലുള്ളതെന്നും കാലാവസ്ഥാ പ്രവചനത്തില്‍ പറയുന്നു. ജൂണ്‍ നാലിന് കേരളത്തില്‍ കാലവര്‍ഷമെത്തുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റ് പ്രവചിച്ചിരുന്നു.