എഡിജിപി നിതിന്‍ അഗര്‍വാളിന്റെ വീട്ടിലും പോലീസുകാര്‍ക്ക് ദാസ്യപ്പണി; നായയെ കുളിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

എഡിജിപി സുധേഷ് കുമാര് പോലീസുകാരെക്കൊണ്ട് ദാസ്യപ്പണിയെടുപ്പിച്ച സംഭവം ഒറ്റപ്പെട്ടതല്ലെന്നതിന് തെളിവുകള് പുറത്ത്. എഡിജിപി നിതിന് അഗര്വാളിന്റെ വീട്ടിലും പോലീസുകാര്ക്ക് ദാസ്യപ്പണി. അഗര്വാളിന്റെ നായയെ ഡോഗ് സ്ക്വാഡിലെ പോലീസുകാര് കുളിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള് മാധ്യമങ്ങള് പുറത്തു വിട്ടു.
 | 

എഡിജിപി നിതിന്‍ അഗര്‍വാളിന്റെ വീട്ടിലും പോലീസുകാര്‍ക്ക് ദാസ്യപ്പണി; നായയെ കുളിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാര്‍ പോലീസുകാരെക്കൊണ്ട് ദാസ്യപ്പണിയെടുപ്പിച്ച സംഭവം ഒറ്റപ്പെട്ടതല്ലെന്നതിന് തെളിവുകള്‍ പുറത്ത്. എഡിജിപി നിതിന്‍ അഗര്‍വാളിന്റെ വീട്ടിലും പോലീസുകാര്‍ക്ക് ദാസ്യപ്പണി. അഗര്‍വാളിന്റെ നായയെ ഡോഗ് സ്‌ക്വാഡിലെ പോലീസുകാര്‍ കുളിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടു.

ബറ്റാലിയന്‍ എഡിജിപിയായിരിക്കെ ഡോഗ് സ്‌ക്വാഡിലുള്ളവരെ വിളിച്ചു വരുത്തി നായയെ കുളിപ്പിച്ചതിന്റെ ദൃശ്യങ്ങളാണ് ഇത്. നാലു മാസം മുമ്പുള്ള വീഡിയോയാണ് പുറത്തു വന്നത്. പോലീസുകാരെക്കൊണ്ട് അടിമപ്പണി ചെയ്യിച്ച സംഭവത്തില്‍ എഡിജിപി സുധേഷ് കുമാറിന്റെ കസേര തെറിച്ചതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.

എസ്എപി തലവനായിരുന്ന സുധേഷ് കുമാറിനെ സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. അടിമപ്പണിക്കു പുറമേ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തുവെന്ന ആരോപണവും സുധേഷ് കുമാറിനു നേരെ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് ഇയാളെ സ്ഥാനത്തു നിന്ന് നീക്കിയത്.

മാതൃഭൂമി ന്യൂസ് സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ട് കാണാം

എഡിജിപിയുടെ പട്ടിയെ പോലീസുകാരെക്കൊണ്ട് കുളിപ്പിക്കുന്ന ദൃശ്യങ്ങള്‍

എഡിജിപിയുടെ പട്ടിയെ പോലീസുകാരെക്കൊണ്ട് കുളിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Posted by Mathrubhumi on Saturday, June 16, 2018