എറണാകുളത്ത് കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

എറണാകുളത്ത് നിയന്ത്രണങ്ങള് കൂടുതല് കര്ശനമാക്കി.
 | 
എറണാകുളത്ത് കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

കൊച്ചി: എറണാകുളത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് ബാധ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നടപടി. കൊച്ചി കോര്‍പറേഷനില്‍ മാത്രം എട്ട് കണ്ടെയ്ന്‍മെന്റ് സോണുകളായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയായിരിക്കും കടകള്‍ പ്രവര്‍ത്തിക്കുക.

ജില്ലയില്‍ ക്ലസ്റ്ററുകള്‍ അടിസ്ഥാനമാക്കി സാമ്പിളുകള്‍ ശേഖരിക്കാനാണ് തീരുമാനം. ഉറവിടം വ്യക്തമാവാത്ത 9 കേസുകളാണ് ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ചെല്ലാനം, മുളവുകാട്, ആലുവ എന്നിവിടങ്ങളിലാണ് സമ്പര്‍ക്കത്തിലൂടെയുള്ള കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. ഈ പ്രദേശങ്ങളില്‍ പോലീസ് നിരീക്ഷണം കര്‍ശനമാക്കി. സാമ്പിള്‍ ശേഖരണത്തിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

ചെല്ലാനം മേഖലയില്‍ കുടുംബശ്രീ, ആശ പ്രവര്‍ത്തകരുടെ സഹായത്തോട് കൂടി ഓരോ വീടുകളിലും നേരിട്ടെത്തി രോഗ ലക്ഷണം ഉള്ള എല്ലാവരെയും പരിശോധിക്കും.