ബാർ കോഴക്കേസിൽ കെ. എം. മാണിക്കെതിരെ തെളിവ്; ബിജു രമേശിന്റെ കാർ മാണിയുടെ വീട്ടിലെത്തിയെന്ന് രേഖകൾ

മന്ത്രി കെ എം മാണിക്കെതിരെ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങൾ സത്യമെന്ന് തെളിയിക്കുന്ന തെളിവുകൾ വിജിലൻസിന് ലഭിച്ചു. ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള കാറിൽ രാജ്കുമാർ ഉണ്ണി മാണിയുടെ ഔദ്യോഗിക വസതിയായ പ്രശാന്തിയിലെത്തിയതായാണ് തെളിവ് ലഭിച്ചത്. ഔദ്യോഗിക വസതിയിലെ വാഹന രജിസ്റ്ററിൽ രമേശിന്റെ കാറിന്റെ നമ്പറായ കെ എൽ 01ബിബി 2878 രേഖപ്പെടുത്തിയതായി കണ്ടെത്തി.
 | 

ബാർ കോഴക്കേസിൽ കെ. എം. മാണിക്കെതിരെ തെളിവ്; ബിജു രമേശിന്റെ കാർ മാണിയുടെ വീട്ടിലെത്തിയെന്ന് രേഖകൾ
തിരുവനന്തപുരം: മന്ത്രി കെ എം മാണിക്കെതിരെ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങൾ സത്യമെന്ന് തെളിയിക്കുന്ന തെളിവുകൾ വിജിലൻസിന് ലഭിച്ചു. ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള കാറിൽ രാജ്കുമാർ ഉണ്ണി മാണിയുടെ ഔദ്യോഗിക വസതിയായ പ്രശാന്തിയിലെത്തിയതായാണ് തെളിവ് ലഭിച്ചത്. ഔദ്യോഗിക വസതിയിലെ വാഹന രജിസ്റ്ററിൽ രമേശിന്റെ കാറിന്റെ നമ്പറായ കെ എൽ 01ബിബി 2878 രേഖപ്പെടുത്തിയതായി കണ്ടെത്തി.

ഈ കാറിലാണ് ബാർ അസോസിയേഷൻ പ്രസിഡന്റ് രാജ് കുമാർ ഉണ്ണി മാണിയുടെ വസതിയിലെത്തിയതെന്ന് ബിജു രമേശും ബിജുവിന്റെ ഡ്രൈവർ അമ്പിളിയും വിജിലൻസിന് മൊഴി നൽകിയിരുന്നു. മാണിയുടെ വസതിയിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് ബിജുവിന്റെ കാർ ഇവിടെ എത്തിയതിന് തെളിവ് ലഭിച്ചിരിക്കുന്നത്.

തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് അന്വേഷണ സംഘം മാണിയുടെ ഔദ്യോഗിക വസതിയിലെത്തി തെളിവെടുപ്പ് നടത്തിയത്. അര മണിക്കൂറിനുശേഷം മടങ്ങി. ഈ സമയം മന്ത്രി വസതിയിൽ ഉണ്ടായിരുന്നില്ല. സർക്കാരിന്റെ മദ്യനയത്തെ തുടർന്ന് അടച്ചുപൂട്ടിയ ബാറുകൾ തുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മാണിക്ക് ബാറുടമകൾ പണം നൽകിയെന്ന ആരോപണത്തിലാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്. മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്നാണ് ബിജുവിന്റെ ആരോപണം. എന്നാൽ ബാറുടമകൾ ഇത് നിഷേധിച്ചിട്ടുണ്ട്. നുണപരിശോധനയ്ക്ക് തയ്യാറാകണമെന്ന വിജിലൻസിന്റെ ആവശ്യം ബാറുടമകൾ അംഗീകരിച്ചിട്ടില്ല.