കോവിഡ് വ്യാപനം; കൊച്ചിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും

സമ്പര്ക്കത്തിലൂടെ കോവിഡ് വ്യാപനം വര്ദ്ധിക്കുന്നതിനാല് കൊച്ചിയില് കൂടുതല് നിയന്ത്രണങ്ങള് ഏര്പ്പെടുത്തും.
 | 
കോവിഡ് വ്യാപനം; കൊച്ചിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും

കൊച്ചി: സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതിനാല്‍ കൊച്ചിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കോവിഡ് അവലോകനത്തിന് ശേഷം മന്ത്രി വി.എസ്.സുനില്‍കുമാറാണ് ഇക്കാര്യം അറിയിച്ചത്. മെട്രോ നഗരത്തില്‍ രോഗവ്യാപനം ഉണ്ടായാല്‍ സ്ഥിതി രൂക്ഷമാകും. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ അത് മറച്ചു വെക്കരുതെന്നും ആരോഗ്യവകുപ്പിനെ ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു.

മറച്ചുവെക്കുന്നത് കുറ്റകരമാണ്. രോഗലക്ഷണങ്ങള്‍ മറച്ചു വെക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. എന്നാല്‍ എറണാകുളം ജില്ലയില്‍ സമൂഹവ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുത്. പൊലീസും ആരോഗ്യവകുപ്പും സംയുക്തമായി പരിശോധനകള്‍ നടത്തും.

എറണാകുളം മാര്‍ക്കറ്റിലുണ്ടായ വ്യാപനം ഒരു താക്കീത് മാത്രമാണ്. മാര്‍ക്കറ്റില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും. സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണം. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെയും കടകളില്‍ കൂട്ടം കൂടി നില്‍ക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.