സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ദ്ധന; കണ്ണൂരില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കും

കണ്ണൂരില് സമ്പര്ക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം വര്ദ്ധിക്കുന്നതിനാല് കൂടുതല് നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയേക്കുമെന്ന് സൂചന.
 | 
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ദ്ധന; കണ്ണൂരില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കും

കണ്ണൂര്‍: കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്നാണ് കരുതുന്നത്. ജില്ലയില്‍ 92 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 18 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതു കൂടാതെ ഉറവിടം കണ്ടെത്താനാകാത്ത രോഗബാധയുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്.

ജില്ലയില്‍ ആകെ 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധയുണ്ടായിട്ടുണ്ടെന്നാണ് കണക്ക്. രണ്ട് ആരോഗ്യപ്രവര്‍ത്തകരും രണ്ട് റിമാന്‍ഡ് പ്രതികളും ധര്‍മടത്തെ ഒരു കുടുംബത്തിലെ 13 പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന് നിലവില്‍ ചികിത്സയിലുള്ളത്. സംസ്ഥാന ശരാശരിയുടെ ഇരട്ടിയാണ് കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ.

ജില്ലയില്‍ ആകെ 25 ഹോട്ട്‌സ്‌പോട്ടുകളാണ് നിലവിലുള്ളത്. വെള്ളിയാഴ്ച മൂന്ന് പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ടുകളായി. കണ്ണപുരം, മുണ്ടേരി, മുഴപ്പിലങ്ങാട് എന്നീ പ്രദേശങ്ങളെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്.