കൊച്ചിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍; അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് കൊച്ചിയില് നിയന്ത്രണങ്ങള് കര്ശനമാക്കുന്നു.
 | 
കൊച്ചിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍; അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കും

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ പോലീസ് കേസെടുക്കും. നഗരത്തിലെ പ്രധാന റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. എംജി റോഡില്‍ ഒരു വരി ഗതാഗതം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ചെല്ലാനത്തും എറണാകുളം ജനറല്‍ ആശുപത്രി പരിസരത്തും കര്‍ശന ജാഗ്രതാ നിര്‍ദേശം വെള്ളിയാഴ്ച തന്നെ നല്‍കിയിരുന്നു.

ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 76 ജീവനക്കാര്‍ ക്വാറന്റൈനിലാണ്. ചെല്ലാനത്ത് മത്സ്യത്തൊഴിലാളിയുടെ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഹാര്‍ബര്‍ അടച്ചിടുകയും മത്സ്യത്തൊഴിലാളികളുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കും.

എറണാകുളം മാര്‍ക്കറ്റിലെ വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാര്‍ക്കറ്റ് അടച്ചിരുന്നു. 132 പേരുടെ സാമ്പിളുകള്‍ മാര്‍ക്കറ്റില്‍ നിന്ന് പരിശോധനയ്ക്കായി ശേഖരിച്ചു. ചമ്പക്കര മാര്‍ക്കറ്റില്‍ രാവിലെ പോലീസ് മിന്നല്‍ പരിശോധന നടത്തിയിരുന്നു. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും മാര്‍ക്കറ്റില്‍ നിന്ന 30ല്‍ അധികം പേരെ കസ്റ്റഡിയില്‍ എടുക്കുകയും മാനദണ്ഡങ്ങള്‍ പാലിക്കാതെ കച്ചവടം നടത്തിയ കടകള്‍ അടപ്പിക്കുകയും ചെയ്തു.