ഇടുക്കിയില്‍ നിന്ന് സെക്കന്‍ഡില്‍ 15 ലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കും; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

ഇടുക്കി അണക്കെട്ടില് നിന്ന് കൂടുതല് വെള്ളം തുറന്നു വിടാന് തീരുമാനം. സെക്കന്ഡില് 15 ലക്ഷം ലിറ്റര് വെള്ളം തുറന്നു വിടാന് അനുമതി ലഭിച്ചു. വൈകുന്നേരം 5 മണിയോടെ ഡാമിന്റെ ഷട്ടറുകള് കൂടുതല് ഉയര്ത്തി വെള്ളം തുറന്നു വിടുമെന്ന് ഇടുക്കി ജില്ലാ കളക്ടര് അറിയിച്ചു.
 | 

ഇടുക്കിയില്‍ നിന്ന് സെക്കന്‍ഡില്‍ 15 ലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കും; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നു വിടാന്‍ തീരുമാനം. സെക്കന്‍ഡില്‍ 15 ലക്ഷം ലിറ്റര്‍ വെള്ളം തുറന്നു വിടാന്‍ അനുമതി ലഭിച്ചു. വൈകുന്നേരം 5 മണിയോടെ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി വെള്ളം തുറന്നു വിടുമെന്ന് ഇടുക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാലും മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ തുറന്നിരിക്കുന്നതിനാലും കൂടുതല്‍ വെള്ളം ജലസംഭരണിയില്‍ എത്തുന്നത് കണക്കിലെടുത്താണ് തീരുമാനം. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് സുപ്രീം കോടതി അനുമതിയനുസരിച്ചുള്ള 142 അടിയില്‍ എത്തിയതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

പുലര്‍ച്ചെ 2.30നാണ് മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ തുറന്നത്. ഇതേത്തുടര്‍ന്ന് വള്ളക്കടവിലും ചപ്പാത്തിലുമടക്കം പെരിയാറിന്റെ തീരപ്രദേശങ്ങളില്‍ വെള്ളം കയറി. വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പെരിയാറിന്റെ ഇരു കരകളിലും 100 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.