മലകയറാന്‍ കൂടുതല്‍ സ്ത്രീകളെത്തുന്നു; തെലങ്കാന സ്വദേശിനികള്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി

ശബരിമല ദര്ശനത്തിനെത്തിയ തെലങ്കാന സ്വദേശിനികളെ പ്രതിഷേധകര് മടക്കി അയച്ചു. ഇവരുടെ പ്രായം അമ്പതിന് മുകളില് അല്ലെന്ന് പ്രതിഷേധകര് പറയുന്നു. ഇതര സംസ്ഥാനങ്ങളില് നിന്ന് കൂടുതല് സത്രീകള് ദര്ശനത്തിനായി എത്തുമെന്നാണ് റിപ്പോര്ട്ടുകള്. ഗുണ്ടൂര് സ്വദേശികളായ വാസന്തിയെയും ആദിശേഷിയെയും തടഞ്ഞ പ്രതിഷേധകര് ഇവര്ക്കെതിരെ അസഭ്യവര്ഷം നടത്തിയതായിട്ടാണ് റിപ്പോര്ട്ടുകള്. പ്രതിഷേധകര് യാതൊരു കാരണവശാലും സ്ത്രീകളെ കയറ്റില്ലെന്ന് നിലപാടിലാണ്. കൂടെയുണ്ടായിരുന്നവര് ദര്ശനത്തിന് ശേഷമാണ് മടങ്ങിയത്.
 | 

മലകയറാന്‍ കൂടുതല്‍ സ്ത്രീകളെത്തുന്നു; തെലങ്കാന സ്വദേശിനികള്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി

പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ തെലങ്കാന സ്വദേശിനികളെ പ്രതിഷേധകര്‍ മടക്കി അയച്ചു. ഇവരുടെ പ്രായം അമ്പതിന് മുകളില്‍ അല്ലെന്ന് പ്രതിഷേധകര്‍ പറയുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ സത്രീകള്‍ ദര്‍ശനത്തിനായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുണ്ടൂര്‍ സ്വദേശികളായ വാസന്തിയെയും ആദിശേഷിയെയും തടഞ്ഞ പ്രതിഷേധകര്‍ ഇവര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധകര്‍ യാതൊരു കാരണവശാലും സ്ത്രീകളെ കയറ്റില്ലെന്ന് നിലപാടിലാണ്. കൂടെയുണ്ടായിരുന്നവര്‍ ദര്‍ശനത്തിന് ശേഷമാണ് മടങ്ങിയത്.

തങ്ങള്‍ക്ക് പ്രതിഷേധങ്ങളെക്കുറിച്ച് അറിവില്ലായിരുന്നു. അയ്യപ്പഭക്തരായതിനാല്‍ ദര്‍ശനത്തിനെത്തിയതാണ്. പ്രതിഷേധകര്‍ ആവശ്യപ്പെടുന്നത് പോലെ ചെയ്യാം. കൂടെയുള്ള പുരുഷന്മാരെയും വയോധികരെയും ദര്‍ശനത്തിന് അനുവദിക്കണമെന്നും ഇവര്‍ പോലീസിനോട് ആവശ്യപ്പെട്ടു. ഇരുവരും അമ്പതിന് താഴെ പ്രായമുള്ളവരാണ്. പമ്പയില്‍ നിന്ന് കാനനപാതയിലൂടെ ചെളിക്കുഴിക്ക് സമീപം എത്തിയ ഇവരെ ഒരു കൂട്ടം പ്രതിഷേധകര്‍ വളയുകയായിരുന്നു. ഭാഷ പ്രശ്‌നമുള്ളതിനാല്‍ സമരക്കാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കുടുംബത്തിന് കഴിഞ്ഞില്ല.

നേരത്തെ കേന്ദ്രസര്‍ക്കാര്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താനുള്ള സൗകര്യമൊരുക്കണമെന്ന് സംസ്ഥാനത്തിന് നിര്‍ദേശം നല്‍കിയിരുന്നു. പത്തനംതിട്ട ജില്ലാ കളക്ടറും സ്ത്രീകള്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെ സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താന്‍ കഴിഞ്ഞിട്ടില്ല. ഭക്തരെ പ്രകോപിതരാക്കുന്ന നടപടിക്കൊരുങ്ങില്ലെന്നാണ് പോലീസ് തീരുമാനം.