ധ്യാനകേന്ദ്രത്തില്‍ മാതാവ് പ്രത്യക്ഷപ്പെട്ടെന്ന് വൈദികന്റെ പോസ്റ്റ്; വീണ്ടും വന്നാല്‍ സെല്‍ഫിയെടുക്കണമെന്ന് സോഷ്യല്‍ മീഡിയ

ധ്യാനകേന്ദ്രത്തില് പ്രാര്ത്ഥനക്കിടെ മാതാവ് പ്രത്യക്ഷപ്പെട്ടെന്ന് പുരോഹിതന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോട്ടയം പാമ്പാടി ഗുഡ്ന്യൂസ് ധ്യാനകേന്ദ്രത്തില് മാതാവ് പ്രത്യക്ഷപ്പെട്ടെന്ന അവകാശവാദവുമായി വികാരിയായ ഫാ.ബിജു തൂമ്പുങ്കലാണ് പോസ്റ്റിട്ടത്. മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലം മാര്ക്ക് ചെയ്ത് ഫോട്ടോയും പോസ്റ്റില് നല്കിയിട്ടുണ്ട്.
 | 

ധ്യാനകേന്ദ്രത്തില്‍ മാതാവ് പ്രത്യക്ഷപ്പെട്ടെന്ന് വൈദികന്റെ പോസ്റ്റ്; വീണ്ടും വന്നാല്‍ സെല്‍ഫിയെടുക്കണമെന്ന് സോഷ്യല്‍ മീഡിയ

കോട്ടയം: ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥനക്കിടെ മാതാവ് പ്രത്യക്ഷപ്പെട്ടെന്ന് പുരോഹിതന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോട്ടയം പാമ്പാടി ഗുഡ്‌ന്യൂസ് ധ്യാനകേന്ദ്രത്തില്‍ മാതാവ് പ്രത്യക്ഷപ്പെട്ടെന്ന അവകാശവാദവുമായി വികാരിയായ ഫാ.ബിജു തൂമ്പുങ്കലാണ് പോസ്റ്റിട്ടത്. മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലം മാര്‍ക്ക് ചെയ്ത് ഫോട്ടോയും പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്.

26-ാം തിയതി ഉച്ചക്ക് 1 മണിക്ക് ഇരുനൂറോളം വരുന്ന വിശ്വാസികളുടെ മദ്ധ്യത്തില്‍ അഭിഷേകാരാധനയുടെ സമയത്ത് പരിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ടുവെന്നാണ് ഫാ.തൂമ്പുങ്കല്‍ അവകാശപ്പെടുന്നത്. വിശ്വാസികളായ ചിലര്‍ വൈദികന്റെ പോസ്റ്റ് ലൈക്ക് ചെയ്ത് അനുകൂലമായി കമന്റ് ചെയ്‌തെങ്കിലും പൊങ്കാല കമന്റുകളാണ് കൂടുതല്‍

ഇനി മാതാവ് വരുമ്പോള്‍ സെല്‍ഫിയെടുക്കാന്‍ മറക്കേണ്ടെന്നാണ് ഒരു കമന്റ്. മാതാവ് ഇന് വന്നാല്‍ ലൈവ് ചെയ്യണമെന്നും അവിടെയുണ്ടായിരുന്ന ആരുടെ കയ്യിലും ഒരു മൊബൈല്‍ ക്യാമറ പോലുമില്ലായിരുന്നോ എന്നുമൊക്കെയാണ് കമന്റുകള്‍