അമ്മേ ചോറ് താ! കാക്കക്കുഞ്ഞും മുത്തശ്ശിയുമായുള്ള അപൂര്‍വ്വ സൗഹൃദം: ഹൃദയസ്പര്‍ശിയായ ഒരു വീഡിയോ കാണാം

ഒരു മുത്തശ്ശിയും കാക്കക്കുഞ്ഞും തമ്മിലുള്ള അപൂര്വ സൗഹൃദം വ്യക്തമാക്കുന്ന വീഡിയോ ഫേസ്ബുക്കില് വൈറല്. മുത്തശ്ശിയുടെ മുന്നില് കരഞ്ഞുകൊണ്ട് നില്ക്കുന്ന കാക്ക ആഹാരത്തിനാണ് ആവശ്യപ്പെടുന്നത്. മുത്തശ്ശി കളിയാക്കിയിട്ടും കാക്ക കരഞ്ഞുകൊണ്ട് അവരോട് ആഹാരം ചോദിക്കുകയാണ്. ഒടുവില് മുത്തശ്ശിയുടെ കയ്യില് നിന്ന് ചോറ് വാങ്ങിയതിനു ശേഷമേ കാക്കക്കുഞ്ഞ് അടങ്ങുന്നുള്ളു. മണി എന്നാണ് കാക്കയ്ക്ക് ഇവര് നല്കിയിരിക്കുന്ന പേര്. ചോറ് കൊടുക്കാതായപ്പോള് പിണങ്ങിയ മണിയെ പേരെടുത്തു വിളിക്കുമ്പോള് പിണക്കം മറന്ന് തിരികെ വരുന്നതും വീഡിയോയില് കാണാം. തള്ളയില് നിന്ന് തീറ്റ വാങ്ങുന്നതുപോലെ ചിറകുകള് കുടഞ്ഞ് പ്രത്യേക ശബ്ദമുണ്ടാക്കിയാണ് കാക്കക്കുഞ്ഞ് ചോറ് തിന്നുന്നത്. കുഞ്ഞുങ്ങള്ക്ക് നല്കുന്നതുപോലെ ചെറിയ ഉരുളയുരുട്ടി വാല്സല്യവുമായി മുത്തശ്ശിയും.
 | 

അമ്മേ ചോറ് താ! കാക്കക്കുഞ്ഞും മുത്തശ്ശിയുമായുള്ള അപൂര്‍വ്വ സൗഹൃദം: ഹൃദയസ്പര്‍ശിയായ ഒരു വീഡിയോ കാണാം

ഒരു മുത്തശ്ശിയും കാക്കക്കുഞ്ഞും തമ്മിലുള്ള അപൂര്‍വ സൗഹൃദം വ്യക്തമാക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ വൈറല്‍. മുത്തശ്ശിയുടെ മുന്നില്‍ കരഞ്ഞുകൊണ്ട് നില്‍ക്കുന്ന കാക്ക ആഹാരത്തിനാണ് ആവശ്യപ്പെടുന്നത്. മുത്തശ്ശി കളിയാക്കിയിട്ടും കാക്ക കരഞ്ഞുകൊണ്ട് അവരോട് ആഹാരം ചോദിക്കുകയാണ്. ഒടുവില്‍ മുത്തശ്ശിയുടെ കയ്യില്‍ നിന്ന് ചോറ് വാങ്ങിയതിനു ശേഷമേ കാക്കക്കുഞ്ഞ് അടങ്ങുന്നുള്ളു. മണി എന്നാണ് കാക്കയ്ക്ക് ഇവര്‍ നല്‍കിയിരിക്കുന്ന പേര്. ചോറ് കൊടുക്കാതായപ്പോള്‍ പിണങ്ങിയ മണിയെ പേരെടുത്തു വിളിക്കുമ്പോള്‍ പിണക്കം മറന്ന് തിരികെ വരുന്നതും വീഡിയോയില്‍ കാണാം. തള്ളയില്‍ നിന്ന് തീറ്റ വാങ്ങുന്നതുപോലെ ചിറകുകള്‍ കുടഞ്ഞ് പ്രത്യേക ശബ്ദമുണ്ടാക്കിയാണ് കാക്കക്കുഞ്ഞ് ചോറ് തിന്നുന്നത്. കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതുപോലെ ചെറിയ ഉരുളയുരുട്ടി വാല്‍സല്യവുമായി മുത്തശ്ശിയും.

വീഡിയോ കാണാം