കേരളത്തില്‍ ചൊവ്വാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്

സംസ്ഥാനത്ത് ചൊവ്വാഴ്ച മോട്ടോര് വാഹന പണിമുടക്ക്.
 | 
കേരളത്തില്‍ ചൊവ്വാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്

തൃശൂര്‍: സംസ്ഥാനത്ത് ചൊവ്വാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്. വാഹനങ്ങളില്‍ ജിപിഎസ് നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് 18-ാം തിയതി മോട്ടോര്‍ വാഹന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷണ സമിതിയുടെ യോഗത്തിലാണ് തീരുമാനം. ബസ്, ലോറി, ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ പണിമുടക്കില്‍ പങ്കെടുക്കും.