മുന്‍ മന്ത്രി എ.പി.അനില്‍കുമാറിന് എതിരായ സോളാര്‍ പീഡന പരാതിയില്‍ രഹസ്യ മൊഴിയെടുക്കാന്‍ തീരുമാനം

സോളാര് വിവാദവുമായി ബന്ധപ്പെട്ട് മുന് മന്ത്രി എ.പി.അനില്കുമാറിന് എതിരെ ഉയര്ന്ന പീഡനാരോപണത്തില് പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും.
 | 
മുന്‍ മന്ത്രി എ.പി.അനില്‍കുമാറിന് എതിരായ സോളാര്‍ പീഡന പരാതിയില്‍ രഹസ്യ മൊഴിയെടുക്കാന്‍ തീരുമാനം

കൊച്ചി: സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി എ.പി.അനില്‍കുമാറിന് എതിരെ ഉയര്‍ന്ന പീഡനാരോപണത്തില്‍ പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. എറണാകുളം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തുക, 26-ാം തിയതി രഹസ്യമൊഴി നല്‍കുന്നതിനായി കോടതിയില്‍ എത്താന്‍ പരാതിക്കാരിക്ക് സമന്‍സ് അയച്ചു. സോളാര്‍ കേസുമായി ബന്ധപ്പെട്ട പീഡന പരാതികളില്‍ അന്വേഷണം നടന്നു വരികയാണ്.

മുന്‍മന്ത്രിമാര്‍ അടക്കം ആരോപണ വിധേയരായ കേസില്‍ അനില്‍കുമാറിനെതിരായ ആരോപണം ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പരാതിക്കാരി ആവര്‍ത്തിച്ചിരുന്നു. കൊച്ചിയിലെ ഹോട്ടലില്‍ നടത്തിയ തെളിവെടുപ്പില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്ന മുറി പരാതിക്കാരി അന്വേഷണ സംഘത്തെ കാണിച്ചു കൊടുത്തിരുന്നു. ഗുരുതരമായ ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

2019ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താന്‍ കാലതാമസം വരികയായിരുന്നു. സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി മുന്‍ മന്ത്രിമാരടക്കം പലരും തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും പല രാഷ്ട്രീയക്കാരു തന്നില്‍ നിന്ന് കോഴ വാങ്ങിയെന്നുമായിരുന്നു പരാതിക്കാരി വെളിപ്പെടുത്തിയത്.