തീയേറ്റര്‍ വിഹിതത്തില്‍ തര്‍ക്കം; മള്‍ട്ടിപ്ലെക്‌സുകളില്‍ നിന്ന് സിനിമകള്‍ പിന്‍വലിച്ചു

സംസ്ഥാനത്തെ മള്ട്ടിപ്ലെക്സ് തീയേറ്ററുകളില് നിന്ന് സിനിമകള് പിന്വലിച്ചു. തീയേറ്റര് വിഹിതത്തില് തര്ക്കമുണ്ടായതിനെത്തുടര്ന്നാണ് നിര്മാതാക്കളും വിതരണക്കാരും ചിത്രങ്ങള് പിന്വലിച്ചത്. പിവിആര്, സിനിപോളിസ്, ഐനോക്സ് എന്നീ മള്ട്ടിപ്ലെക്സുകളില് നിന്നാണ് ബാഹുബലിയുള്പ്പെടെയുള്ള ചിത്രങ്ങള് പിന്വലിച്ചിരിക്കുന്നത്. തീയേറ്റര് വിഹിതം വര്ദ്ധിപ്പിക്കണമെന്ന് ഇവര് ആവശ്യപ്പെട്ടിരുന്നു.
 | 

തീയേറ്റര്‍ വിഹിതത്തില്‍ തര്‍ക്കം; മള്‍ട്ടിപ്ലെക്‌സുകളില്‍ നിന്ന് സിനിമകള്‍ പിന്‍വലിച്ചു

കൊച്ചി: സംസ്ഥാനത്തെ മള്‍ട്ടിപ്ലെക്‌സ് തീയേറ്ററുകളില്‍ നിന്ന് സിനിമകള്‍ പിന്‍വലിച്ചു. തീയേറ്റര്‍ വിഹിതത്തില്‍ തര്‍ക്കമുണ്ടായതിനെത്തുടര്‍ന്നാണ് നിര്‍മാതാക്കളും വിതരണക്കാരും ചിത്രങ്ങള്‍ പിന്‍വലിച്ചത്. പിവിആര്‍, സിനിപോളിസ്, ഐനോക്‌സ് എന്നീ മള്‍ട്ടിപ്ലെക്‌സുകളില്‍ നിന്നാണ് ബാഹുബലിയുള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പിന്‍വലിച്ചിരിക്കുന്നത്. തീയേറ്റര്‍ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

മള്‍ട്ടിപ്ലെക്‌സുകളിലെ മലയാളം ചലച്ചിത്രങ്ങളുടെ റിലീസും ഈ പ്രശ്‌നത്തില്‍ മുടങ്ങിയിരുന്നു. കൊച്ചിയിലും തൃശൂരുമുള്ള പന്ത്രണ്ടോളം മള്‍ട്ടിപ്ലെക്‌സുകളില്‍ ഗോദ, അച്ചായന്‍സ് എന്നീ ചിത്രങ്ങളുടെ റിലീസാണ് നടക്കാതെ പോയത്. തീയേറ്റര്‍ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നേതത്വത്തില്‍ തീയേറ്റര്‍ വിഹിതത്തില്‍ സമരം പ്രഖ്യാപിച്ചത് ക്രിസ്മസ് റിലീസുകളെ ബാധിച്ചിരുന്നു.

പിന്നീട് നടനും തീയേറ്റര്‍ ഉടമയുമായ ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന നിലവില്‍ വരികയും സമരം അവസാനിക്കുകയുമായിരുന്നു.