ഇതര ജാതിയില്‍പ്പെട്ടയാളെ വിവാഹം ചെയ്തു; ഭര്‍ത്താവിനെ തോളിലേറ്റി നവവധുവിനെ നടത്തിച്ചു! വീഡിയോ

ഇതര ജാതിയില്പ്പെട്ടയാളെ വിവാഹം ചെയ്തുവെന്ന് ആരോപിച്ച് ഭര്ത്താവിനെ തോളിലേറ്റി നവവധുവിനെ നടത്തിച്ചു.
 | 
ഇതര ജാതിയില്‍പ്പെട്ടയാളെ വിവാഹം ചെയ്തു; ഭര്‍ത്താവിനെ തോളിലേറ്റി നവവധുവിനെ നടത്തിച്ചു! വീഡിയോ

ഭോപ്പാല്‍: ഇതര ജാതിയില്‍പ്പെട്ടയാളെ വിവാഹം ചെയ്തുവെന്ന് ആരോപിച്ച്  ഭര്‍ത്താവിനെ തോളിലേറ്റി നവവധുവിനെ നടത്തിച്ചു. മധ്യപ്രദേശിലെ ഝാബുവ ജില്ലയിലാണ് 20കാരിയായ യുവതിയും നവവരനും ജാതീവെറിയന്മാരുടെ ആക്രമണത്തിനിരയായത്. പോലീസ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് പേരെ അറസ്റ്റ് ചെയ്തതായിട്ടാണ് സൂചന. ഇതര ജാതിയില്‍പ്പെട്ട വ്യക്തിയെ വിവാഹം ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഗ്രാമവാസികള്‍ യുവതിയോട് അതിക്രൂരമായി പെരുമാറിയത്.

ഗ്രാമവാസികളുടെ മുന്നില്‍വെച്ച് ഒരു കൂട്ടം അക്രമകാരികള്‍ യുവതിയോട് ഭര്‍ത്താവിനെ ചുമന്ന് നടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഭാരം താങ്ങനാവാതെ യുവതി ആടിയുലഞ്ഞി വീഴാന്‍ പോയിട്ടും ആരും രക്ഷക്കെയ്ത്തുന്നില്ലെന്ന് ദൃശ്യങ്ങളില്‍ കാണാം. ആര്‍പ്പുവിളിച്ചുകൊണ്ട് ഗ്രാമവാസികള്‍ ദമ്പതികളെ പിന്തുടരുക മാത്രമാണ് ചെയ്യുന്നത്. ഇതില്‍ ആരും യുവതിയുടെയും യുവാവിന്റെയോ രക്ഷയ്‌ക്കെത്തുന്നില്ല. ഗ്രാമമുഖ്യന്റെ ഉത്തരവാണ് ചിലര്‍ നടപ്പിലാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. യുവതിയെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുക്കാന്‍ തീരുമാനിച്ചത്. സംഭവത്തില്‍ പങ്കെടുത്ത എല്ലാ ആളുകളുടെ പേരിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഝാബുവ എസ്.പി വിനീത് ജെയിന്‍ പറഞ്ഞു.