സംസ്ഥാന നിയമസഭ പിരിച്ചുവിടാന്‍ പ്രധാനമന്ത്രിക്ക് കഴിയും; ഭീഷണിയുമായി എം.ടി രമേശ്

സംസ്ഥാന സര്ക്കാരിനെതിരെ ഭീഷണിയുമായി ബി.ജെ.പി സംസ്ഥാന ജനറല് സെക്രട്ടറി എം.ടി രമേശ്. 356-ാം വകുപ്പ് ഇപ്പോഴും പ്രധാനമന്ത്രിയുടെ കയ്യിലുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി ഓര്ക്കണമെന്നും ഈ വകുപ്പെടുത്ത് ഉപയോഗിക്കാന് വലിയ ബുദ്ധിമുട്ടില്ലെന്നും എം.ടി രമേശ് പറഞ്ഞു. നെടുമങ്ങാട്ട് ഡിവൈ.എസ്.പി ഓഫിസിലേക്ക് ബി.ജെ.പി നടത്തിയ മാര്ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് രമേശിന്റെ പ്രസ്താവന.
 | 
സംസ്ഥാന നിയമസഭ പിരിച്ചുവിടാന്‍ പ്രധാനമന്ത്രിക്ക് കഴിയും; ഭീഷണിയുമായി എം.ടി രമേശ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ഭീഷണിയുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. 356-ാം വകുപ്പ് ഇപ്പോഴും പ്രധാനമന്ത്രിയുടെ കയ്യിലുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി ഓര്‍ക്കണമെന്നും ഈ വകുപ്പെടുത്ത് ഉപയോഗിക്കാന്‍ വലിയ ബുദ്ധിമുട്ടില്ലെന്നും എം.ടി രമേശ് പറഞ്ഞു. നെടുമങ്ങാട്ട് ഡിവൈ.എസ്.പി ഓഫിസിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് രമേശിന്റെ പ്രസ്താവന.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ അക്രമം നടത്തിയവര്‍ക്കെതിരെ ഉണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. ഹര്‍ത്താലിനോട് അനുബന്ധിച്ചുണ്ടായ സംഭവങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് വ്യാപകമായി അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബി.ജെ.പി മാര്‍ച്ചുകള്‍ സംഘടിപ്പിച്ചിരുന്നു. അറസ്റ്റിലായവരില്‍ മിക്കവരും ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.