മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണെന്ന് മേൽനോട്ട സമിതി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായാലും സുരക്ഷിതമാണെന്ന് മേൽനോട്ട സമിതി ചെയർമാൻ എൽ.എ.വി നാഥൻ. ജലനിരപ്പ് 142 അടിയായി ഉയർത്തുന്നതിനോട് വിയോജിപ്പില്ലെന്ന് സമിതി യോഗത്തിന് ശേഷം എൽ.എ.വി നാഥൻ മാധ്യമങ്ങളോട് പറഞ്ഞു.
 | 

കുമളി:

ബേബി ഡാമിന് ചോർച്ചയില്ലെന്നും വിയർപ്പാണെന്നും അദ്ദേഹം പറഞ്ഞു. അണക്കെട്ടിൽ മാധ്യമങ്ങൾക്കും പൊതുപ്രവർത്തകർക്കും നിയന്ത്രണമേർപ്പെടുത്തുമെന്നും ഡാമിന്റെ സുരക്ഷ കേരളാ പോലീസിൽ നിന്ന് മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.