മുല്ലപ്പെരിയാർ: കേരളത്തിന്റെ പുനപരിശോധനാ ഹർജി ഇന്ന്

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയർത്താമെന്ന വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച പുനപരിശോധനാ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സി. നാഗപ്പൻ ഉൾപ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
 | 

ന്യൂഡൽഹി:

അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയർത്തണമെന്ന 2006-ലെ സുപ്രീംകോടതി ഉത്തരവ് അസാധുവാക്കാൻ കേരളം കൊണ്ടുവന്ന നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. ഇതു പുനപരിശോധിക്കണമെന്നതാണ് കേരളത്തിന്റെ പ്രധാന ആവശ്യം.