മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു; തമിഴ്‌നാട് ജാഗ്രതാ നിര്‍ദേശം നല്‍കി

ഇടുക്കി അണക്കെട്ടിന് പിന്നാലെ മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില് ശക്തമായ മഴ പെയ്യുന്നതിനാല് നീരൊഴുക്ക് വര്ദ്ധിച്ചിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് തമിഴ്നാട് കേരളത്തിന് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. രാവിലെ പുറത്തുവന്ന റിപ്പോര്ട്ടുകള് പ്രകാരം മുല്ലപ്പെരിയാര് അണക്കെട്ടില് ജലനിരപ്പ് 136 അടിയിലെത്തി.
 | 

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു; തമിഴ്‌നാട് ജാഗ്രതാ നിര്‍ദേശം നല്‍കി

കുമളി: ഇടുക്കി അണക്കെട്ടിന് പിന്നാലെ മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യുന്നതിനാല്‍ നീരൊഴുക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് തമിഴ്നാട് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയിലെത്തി.

അതേസമയം മാട്ടുപ്പെട്ടി അണക്കെട്ട് ഇന്ന് രാവിലെ തുറന്നു. നിലവില്‍ ചെറിയ തോതില്‍ മാത്രമാണ് വെള്ളം പുറത്തേക്ക് വിടുന്നത്. എന്നാല്‍ നീരൊഴുക്കിന്റെ തോത് അനുസരിച്ച് ഇക്കാര്യത്തില്‍ മാറ്റം വരുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ ഒമ്പതു മണിയോടെ ഒരു ഷട്ടര്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്. 12.50 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്.

ഇടുക്കി അണക്കെട്ടിലെ മൂന്ന് ഷട്ടറുകള്‍ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണ്. 4.5 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ ഒഴുക്കിവിടുന്നത്. രാവിലെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 2396.88 അടിയാണ് ജലനിരപ്പ്. പമ്പ, ഇടമലയാര്‍, മലമ്പുഴ, ബാണാസുര സാഗര്‍, കക്കി അണക്കെട്ടുകളും തുറന്നിരിക്കുകയാണ്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദം കാരണം കേരളത്തിലും കര്‍ണാകടത്തിലും അടുത്ത 49 മണിക്കൂറില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.