മുല്ലപ്പെരിയാർ: ജലനിരപ്പ് കുറയുന്നു; സുരക്ഷയാണ് പ്രധാനമെന്ന് ചെന്നിത്തല

മുല്ലപ്പെരിയാറിലെ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകും. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ സജ്ജമാണെന്നും പ്രവർത്തനങ്ങൾ വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
 | 
മുല്ലപ്പെരിയാർ: ജലനിരപ്പ് കുറയുന്നു; സുരക്ഷയാണ് പ്രധാനമെന്ന് ചെന്നിത്തല

തിരുവനന്തപുരം:
മുല്ലപ്പെരിയാറിലെ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകും. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ സജ്ജമാണെന്നും പ്രവർത്തനങ്ങൾ വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാത്രി 141.2 അടി വരെയെത്തി ജലനിരപ്പ് ഇന്ന് രാവിലെ 141 അടിയായി കുറഞ്ഞിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി പെരിയാർ തീരവാസികളായ 450 കുടുംബങ്ങളോട് മാറിത്താമസിക്കാൻ ജില്ലാ ഭരണകുടം ആവശ്യപ്പെട്ടെങ്കിലും ജനങ്ങൾ തയാറായില്ല. രാത്രിയിൽ വീടുവിട്ട് പോകാനാവില്ലെന്ന നിലപാടിലായിരുന്നു പ്രദേശവാസികൾ. 13 ക്യാമ്പുകൾ ജില്ലാ ഭരണകൂടം തയ്യാറാക്കിയിട്ടുണ്ട്. പോലീസിന്റെയും റവന്യു അധികൃതരുടെയും വൻ സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.