മുല്ലപ്പെരിയാര്‍; സ്ഥിതിഗതികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം; ജലനിരപ്പ് കുറയ്ക്കില്ലെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാര് അണക്കെട്ടിലെ സ്ഥിതിഗതികള് സംബന്ധിച്ച് അടിയന്തരമായി റിപ്പോര്ട്ട് സമര്പ്പിക്കാന് സുപ്രീം കോടതിയുടെ നിര്ദേശം. ജലനിരപ്പ് സുപ്രീം കോടതി അനുവദിച്ച പരിധിക്കു മേല് ഉയര്ന്ന സാഹചര്യത്തില് ഇടപെടല് ആവശ്യപ്പെട്ട് സമര്പ്പിച്ച ഹര്ജിയിലാണ് സുപ്രീം കോടതി നിര്ദേശം നല്കിയത്. ഇടുക്കി സ്വദേശി റസല് ജോയിയാണു ഹര്ജി സമര്പ്പിച്ചത്.
 | 

മുല്ലപ്പെരിയാര്‍; സ്ഥിതിഗതികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം; ജലനിരപ്പ് കുറയ്ക്കില്ലെന്ന് തമിഴ്‌നാട്

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. ജലനിരപ്പ് സുപ്രീം കോടതി അനുവദിച്ച പരിധിക്കു മേല്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. ഇടുക്കി സ്വദേശി റസല്‍ ജോയിയാണു ഹര്‍ജി സമര്‍പ്പിച്ചത്.

ദേശീയ ദുരന്തനിവാരണ സമിതിയും മുല്ലപ്പെരിയാര്‍ സമിതിയും യോഗം ചേരണമെന്നും വെള്ളം ഒഴുക്കിവിടുന്നതിനുമുമ്പ്, അടിയന്തര സാഹചര്യം നേരിടാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്നു ദുരന്തനിവാരണ ഉപസമിതി അറിയക്കണമെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണു വാദം കേട്ടത്. ഹര്‍ജി നാളെ രണ്ടു മണിക്ക് വീണ്ടും പരിഗണിക്കും.

അണക്കെട്ടിലേക്ക് 20,000 കുസെക്സ് ജലമാണ് ഒഴുകിയെത്തുന്നതെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. മഴ ശക്തമായതിനാല്‍ ജലനിരപ്പ് പെട്ടെന്ന് കുറയ്ക്കാന്‍ കഴിയില്ലെന്നാണ് തമിഴ്‌നാട് കോടതിയെ അറിയിച്ചത്. അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലേക്ക് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. അതേ സമയം അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാന്‍ കഴിയില്ലെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കത്തിന് മറുപടിയായാണ് തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇക്കാര്യം അറിയിച്ചത്.