കുമ്മനം വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ശ്രമിക്കുന്നു; ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി

ബി.ജെ.പി തിരുവനന്തപുരം ലോക്സഭാ സ്ഥാനാര്ത്ഥി കുമ്മനം രാജശേഖരനെതിരെ രൂക്ഷപ്രതികരണവുമായി കെപിസിസി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന്.
 | 
കുമ്മനം വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ശ്രമിക്കുന്നു; ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം: ബി.ജെ.പി തിരുവനന്തപുരം ലോക്‌സഭാ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെതിരെ രൂക്ഷപ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കുമ്മനം രാജശേഖരന്റേത് വര്‍ഗീയത സൂക്ഷിക്കുന്ന നിലപാടാണെന്ന് മുല്ലപ്പള്ളി വിമര്‍ശിച്ചു. ബി.ജെ.പി സംസ്ഥാനത്തെ വര്‍ഗീയമായി ധ്രുവീകരിക്കാനാണ് ശ്രമിക്കുന്നത്. സമാന നിലപാടാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയും സ്വീകരിച്ചിരിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

നിലയ്ക്കലില്‍ ബി.ജെ.പി നടത്തിയ കലാപശ്രമമാണെന്ന് പരോക്ഷമായി സൂചിപ്പിക്കുന്നതായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം. മാറാട് കലാപത്തില്‍ കുമ്മനം സ്വീകരിച്ച നിലപാടുകളെയും പ്രവര്‍ത്തനങ്ങളെയും മുല്ലപ്പള്ളി നിശിതമായി വിമര്‍ശിച്ചു. മുസ്ലീങ്ങള്‍ക്കെതിരെ ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന വര്‍ഗീയ ധ്രുവീകരണം നടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. തിരുവനന്തപുരത്ത് ശശി തരൂരിന് വേണ്ടി നടക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് പിന്നോക്കം പോയി എന്ന വാര്‍ത്തയോടും അദ്ദേഹം പ്രതികരിച്ചു.

തീരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തരൂരിന്റെ വിജയം സുനിശ്ചിതമാണ്. താഴേത്തട്ടിലേക്ക് പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിച്ചിട്ടുണ്ട്. നിരീക്ഷകരെ നിയോഗിക്കുന്നത് ആദ്യത്തെ കാര്യമല്ല. എക്കാലത്തും എഐസിസി നിരീക്ഷകരെ നിയോഗിക്കാറുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലെ പ്രവര്‍ത്തിക്കുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.