മുല്ലപ്പെരിയാർ: ജലനിരപ്പ് 141 അടിയായി; ആശങ്ക വേണ്ടെന്ന് അടൂർ പ്രകാശ്

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയായി ഉയർന്നു. സെക്കന്റിൽ 3,357 ഘനയടി ജലമാണ് അണക്കെട്ടിലേയ്ക്ക് ഒഴുകിയെത്തുന്നത്. ആശങ്ക വേണ്ടെന്ന് മന്ത്രി അടൂർ പ്രകാശ് അറിയിച്ചു.
 | 

മുല്ലപ്പെരിയാർ: ജലനിരപ്പ് 141 അടിയായി; ആശങ്ക വേണ്ടെന്ന് അടൂർ പ്രകാശ്
ഇടുക്കി:  മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയായി ഉയർന്നു. സെക്കന്റിൽ 3,357 ഘനയടി ജലമാണ് അണക്കെട്ടിലേയ്ക്ക് ഒഴുകിയെത്തുന്നത്. അതേസമയം മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്ക വേണ്ടെന്ന് റവന്യൂ മന്ത്രി അടൂർ പ്രകാശ് അറിയിച്ചു. അടിയന്തിര സാഹചര്യങ്ങളുണ്ടായാൽ നേരിടാനുള്ള ഒരുക്കങ്ങളായെന്നും ആവശ്യമെങ്കിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ 92 ഇടങ്ങൾ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജില്ലാ ഭരണകൂടം വണ്ടിപ്പെരിയാറിൽ അടിയന്തിര യോഗം വിളിച്ച് ചേർത്തു. കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എമ്മാണ് യോഗം വിളിച്ചത്. മുൻകരുതലിന്റെ ഭാഗമായി പെരിയാറിന്റെ തീരവാസികളോട് ഇന്ന് തന്നെ മാറിത്താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 450ലധികം കുടുംബങ്ങൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്.