ബിനോയി കോടിയേരി മൂന്നു ദിവസത്തിനുള്ളില്‍ ഹാജരാകണം; നിര്‍ദേശം നല്‍കി മുംബൈ പോലീസ്

ലൈംഗിക പീഡന പരാതിയില് ബിനോയി കോടിയേരിയെ മുംബൈ പോലീസ് ചോദ്യം ചെയ്യും.
 | 
ബിനോയി കോടിയേരി മൂന്നു ദിവസത്തിനുള്ളില്‍ ഹാജരാകണം; നിര്‍ദേശം നല്‍കി മുംബൈ പോലീസ്

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ ബിനോയി കോടിയേരിയെ മുംബൈ പോലീസ് ചോദ്യം ചെയ്യും. മൂന്നു ദിവസത്തിനുള്ളില്‍ ഹാജരാകാന്‍ ബിനോയിക്ക് മുംബൈ പോലീസ് നിര്‍ദേശം നല്‍കി. മുംബൈ ഓഷിവാര പോലീസ് ആണ് ബിനോയിയെ ഫോണില്‍ ബന്ധപ്പെട്ടത്. കേസില്‍ ബിനോയി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്.

ബിനോയിക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുംബൈ പോലീസ് ശേഖരിക്കുകയാണ്, വാട്‌സാപ്പ് സന്ദേശങ്ങളും ഫോട്ടോകളും യുവതി പോലീസിന് നല്‍കിയിട്ടുണ്ട്. കുട്ടിയുടെ പിതൃത്വത്തില്‍ തര്‍ക്കം ഉയര്‍ന്നതിനാല്‍ ഡിഎന്‍എ ടെസ്റ്റ് നടത്താനും പോലീസ് തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടെന്നാണ് വിവരം.