റൊട്ടിയും ദാലും മാത്രമല്ല, പൊറോട്ടയും ബീഫും ഇന്ത്യയുടെ ഭക്ഷണ സംസ്‌കാരത്തിന്റെ ഭാഗമെന്ന് മുരളി തുമ്മാരുകുടി

റൊട്ടിയും ദാലും മാത്രമല്ല, ചോറും മീന് കറിയും മസാല ദോശയും പൊറോട്ടയും ബീഫും ഇന്ത്യയുടെ ഭക്ഷണ സംസ്കാരത്തിന്റെ ഭാഗമാണെന്ന് മുരളി തുമ്മാരുകുടി.
 | 
റൊട്ടിയും ദാലും മാത്രമല്ല, പൊറോട്ടയും ബീഫും ഇന്ത്യയുടെ ഭക്ഷണ സംസ്‌കാരത്തിന്റെ ഭാഗമെന്ന് മുരളി തുമ്മാരുകുടി

റൊട്ടിയും ദാലും മാത്രമല്ല, ചോറും മീന്‍ കറിയും മസാല ദോശയും പൊറോട്ടയും ബീഫും ഇന്ത്യയുടെ ഭക്ഷണ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് മുരളി തുമ്മാരുകുടി. ജര്‍മനിയിലെ ഫ്രാങ്കഫര്‍ട്ടില്‍ വിശ്വ ഹിന്ദു പരിഷത്ത് ഉയര്‍ത്തിയ ബീഫ് വിവാദത്തിലാണ് മുരളി തുമ്മാരുകുടിയുടെ പ്രതികരണം. ഇന്ത്യന്‍ കോണ്‍സുലേറ്റ് നടത്തിയ ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി പൊറോട്ടയും ബീഫും വിളമ്പാന്‍ പദ്ധതിയിട്ട കേരള സമാജത്തിന് ബീഫ് ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണെന്ന അഭിപ്രായമുള്ളവരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മെനു പിന്‍വലിക്കേണ്ടി വന്നത് ഖേദകരമാണെന്ന് തുമ്മാരുകുടി ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഇന്ത്യയിലെ ഒരു പ്രദേശത്തുള്ള ആളുകള്‍ കഴിക്കുന്ന ഭക്ഷണം ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമല്ല എന്ന് പറയുന്നത് തീര്‍ത്തും തെറ്റാണ്. നാനാത്വത്തില്‍ ഏകത്വം എന്നത് ഭാഷക്കും വേഷത്തിനും മാത്രമല്ല ഭക്ഷണത്തിനും ബാധകമാണ്. ഈ വിഷയത്തോട് പക്വതയോടെയാണ് അവിടുത്തെ മലയാളികള്‍ പ്രതികരിച്ചത്. അവരുടെ എതിര്‍പ്പ് അറിയിക്കുകയും അതേസമയം ഫെസ്റ്റിവല്‍ അലങ്കോലമാകാതെ നോക്കുകയും ചെയ്തു. അവര്‍ക്ക് ഐക്യദാര്‍ഢ്യമെന്നും തുമ്മാരുകുടി കുറിച്ചു.

ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ കേരള സമാജം ഫ്രാങ്കഫര്‍ട്ടിന്റെ സ്റ്റാളില്‍ പൊറോട്ടയും ബീഫും വിളമ്പിയിരുന്നു. ഇതിനെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. ഇതോടെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കേരള സമാജത്തോട് ബീഫ് ഒഴിവാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കേരളത്തിന്റെ തനത് ഭക്ഷണ വിഭവങ്ങള്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പൊറോട്ടയും ബീഫും വിളമ്പിയതെന്നും വിശ്വ ഹിന്ദു പരിഷത്തിനൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അത് മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെ പരിപാടി തന്നെ തങ്ങള്‍ ബഹിഷ്‌കരിച്ചുവെന്നും കേരള സമാജം പിന്നീട് വിശദീകരിച്ചിരുന്നു.

പോസ്റ്റ് വായിക്കാം

പൊറോട്ടയും ബീഫും ഇന്ത്യന്‍ സംസ്‌കാരവും!

ഫ്രാങ്ക്ഫര്‍ട്ടില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് നടത്തിയ ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ ഭാഗമായ ഫുഡ് ഫെസ്റ്റിവലില്‍ പൊറോട്ടയും ബീഫും വിളന്പാന്‍ പ്ലാന്‍ ചെയ്ത കേരളസമാജത്തിന് ബീഫ് ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണെന്ന അഭിപ്രായമുള്ളവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മെനു പിന്‍വലിക്കേണ്ടി വന്നു എന്ന വാര്‍ത്ത (ലിങ്കില്‍ നോക്കുക) തികച്ചും ഖേദകരമാണ്.
ഇന്ത്യയിലെ ഒരു പ്രദേശത്തുള്ള ആളുകള്‍ കഴിക്കുന്ന ഭക്ഷണം ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമല്ല എന്ന് പറയുന്നത് തീര്‍ത്തും തെറ്റാണ്. റൊട്ടിയും ദാലും മാത്രമല്ല ചോറും മീന്‍ കറിയും മസാല ദോശയും പൊറോട്ടയും ബീഫും ഇന്ത്യയുടെ ഭക്ഷണ സംസ്‌കാരത്തിന്റെ ഭാഗമാണ്. നാനാത്വത്തില്‍ ഏകത്വം എന്നത് ഭാഷക്കും വേഷത്തിനും മാത്രമല്ല ഭക്ഷണത്തിനും ബാധകമാണ്.
ഈ വിഷയത്തോട് പക്വതയോടെയാണ് അവിടുത്തെ മലയാളികള്‍ പ്രതികരിച്ചത്. അവരുടെ എതിര്‍പ്പ് അറിയിക്കുകയും അതേസമയം ഫെസ്റ്റിവല്‍ അലങ്കോലമാകാതെ നോക്കുകയും ചെയ്തു. അവര്‍ക്ക് ഐക്യദാര്‍ഢ്യം!

പൊറോട്ടയും ബീഫും ഇന്ത്യൻ സംസ്കാരവും!ഫ്രാങ്ക്ഫർട്ടിൽ ഇന്ത്യൻ കോൺസുലേറ്റ് നടത്തിയ ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായ ഫുഡ്…

Posted by Muralee Thummarukudy on Monday, September 2, 2019