കൊച്ചിയില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

കൊച്ചിയില് ഭര്ത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി. നെട്ടൂര് സ്വദേശിനി ബിനിയാണ് കൊല്ലപ്പെട്ടത്.
 | 
കൊച്ചിയില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

കൊച്ചി: കൊച്ചിയില്‍ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി. നെട്ടൂര്‍ സ്വദേശിനി ബിനിയാണ് കൊല്ലപ്പെട്ടത്. ബിനിയുടെ ഭര്‍ത്താവ് ആന്റണി പോലീസില്‍ കീഴടങ്ങി. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവമുണ്ടായത്. തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോലീസ് അറിയിച്ചു.

സംഭവം നടന്നയുടന്‍ തന്നെ ആന്റണി പനങ്ങാട് പോലീസ് സ്‌റ്റേഷനില്‍ എത്തി വിവരം അറിയിച്ചു. പോലീസ് വീട്ടിലെത്തിയെങ്കിലും ബിനിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആന്റണിയും ബിനിയും തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു. കുടുംബ കോടതിയില്‍ കേസ് നടക്കുന്നതിനിടെയാണ് സംഭവം.