കമ്യൂണിസത്തെ പുകഴ്ത്തി കവിതയെഴുതിയത് അംഗീകരിക്കാനാവില്ല; കവി മുരുകന്‍ കാട്ടാക്കടയ്ക്ക് വധഭീഷണി

കവി മുരുകന് കാട്ടാക്കടയ്ക്ക് ഫോണിലൂടെ വധഭീഷണി.
 | 
കമ്യൂണിസത്തെ പുകഴ്ത്തി കവിതയെഴുതിയത് അംഗീകരിക്കാനാവില്ല; കവി മുരുകന്‍ കാട്ടാക്കടയ്ക്ക് വധഭീഷണി

തിരുവനന്തപുരം: കവി മുരുകന്‍ കാട്ടാക്കടയ്ക്ക് ഫോണിലൂടെ വധഭീഷണി. കഴിഞ്ഞ ദിവസം ഒരാള്‍ തുടര്‍ച്ചയായി വിളിച്ച് വധഭീഷണി മുഴക്കിയെന്ന് കാട്ടി മുരുകന്‍ കാട്ടാക്കട പോലീസില്‍ പരാതി നല്‍കി. തന്റെ കവിതകളൊക്കെ നല്ലതാണെങ്കിലും കമ്യൂണിസത്തെ പുകഴിത്തിയെഴുതിയ കവിതകള്‍ അംഗീകരിക്കാനാകില്ലെന്നാണ് ഫോണില്‍ വിളിച്ചയാള്‍ പറഞ്ഞത്.

മലദ്വാരത്തിലൂടെ കമ്പി കയറ്റുമെന്നും ഏതു നിമിഷവും ആക്രമണം ഉണ്ടാകുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും മുരുകന്‍ കാട്ടാക്കട പരാതിയില്‍ പറയുന്നു. ഫോണിലൂടെ ഇയാള്‍ അസഭ്യം പറയുകയായിരുന്നു. സംഭവത്തില്‍ തിരുവനന്തപുരം റൂറല്‍ എസ്പിക്കാണ് മുരുകന്‍ കാട്ടാക്കട പരാതി നല്‍കിയിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ നിന്നാണ് കോള്‍ എത്തിയതെന്നാണ് പോലീസ് അറിയിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചു.