Monday , 16 September 2019
News Updates

തൊഴില്‍ മന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് മുത്തൂറ്റ് ഫിനാന്‍സ് എംഡി ഇറങ്ങിപ്പോയി

കൊച്ചി: തൊഴില്‍ തര്‍ക്കം പരിഹരിക്കുന്നതിന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ വിളിച്ച യോഗത്തില്‍ നിന്ന് മുത്തൂറ്റ് ഫിനാന്‍സ് എംഡി ഇറങ്ങിപ്പോയി. സമരം തുടര്‍ന്നാല്‍ 43 ശാഖകള്‍ അടച്ചു പൂട്ടുമെന്നും മുത്തൂറ്റ് എംഡി ജോര്‍ജ് അലക്‌സാന്‍ഡര്‍ പറഞ്ഞു. ചര്‍ച്ച അനാവശ്യമാണെന്ന് പറഞ്ഞാണ് ജോര്‍ജ് അലക്‌സാന്‍ഡര്‍ ചര്‍ച്ച ബഹിഷ്‌കരിച്ചത്.

ശമ്പള പരിഷ്‌കരണവും ആനുകൂല്യങ്ങളും നല്‍കണമെന്ന ആവശ്യം ഉന്നയിച്ചാണ് മുത്തൂറ്റ് ജീവനക്കാര്‍ സമരം നടത്തുന്നത്. സിഐടിയു പിന്തുണയോടെയാണ് സമരം. കൊച്ചിയിലെ ഹെഡ് ഓഫീസില്‍ സമരത്തെ അനുകൂലിക്കാത്ത ജീവനക്കാരും അനുകൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ജോലി ചെയ്യാന്‍ അവകാശമുണ്ടെന്ന് പറഞ്ഞ് ജോര്‍ജ് അലക്‌സാന്‍ഡര്‍ ഉള്‍പ്പെടെ കുത്തിയിരിക്കുകയും ചെയ്തിരുന്നു.

സമരം തുടര്‍ന്നാല്‍ 300ഓളം ശാഖകള്‍ അടച്ച് പൂട്ടുമെന്നായിരുന്നു ആദ്യം കമ്പനി അറിയിച്ചത്. ഇതേത്തുടര്‍ന്ന് ചില ജീവനക്കാര്‍ സമരത്തില്‍ നിന്ന് പിന്മാറിയിരുന്നു.

DONT MISS