തൊഴിലാളി സമരം; ബ്രാഞ്ചുകള്‍ അടച്ചു പൂട്ടുകയാണെന്ന് മുത്തൂറ്റ് ഫിനാന്‍സ്

തൊഴിലാളി സമരം തുടരുന്നതിനാല് സംസ്ഥാനത്തെ ബ്രാഞ്ചുകള് അടച്ച് പൂട്ടുമെന്ന് മുത്തൂറ്റ് ഫിനാന്സ്.
 | 
തൊഴിലാളി സമരം; ബ്രാഞ്ചുകള്‍ അടച്ചു പൂട്ടുകയാണെന്ന് മുത്തൂറ്റ് ഫിനാന്‍സ്

കൊച്ചി: തൊഴിലാളി സമരം തുടരുന്നതിനാല്‍ സംസ്ഥാനത്തെ ബ്രാഞ്ചുകള്‍ അടച്ച് പൂട്ടുമെന്ന് മുത്തൂറ്റ് ഫിനാന്‍സ്. സിഐടിയു യൂണിയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നടന്നു വരുന്ന സമരത്തെത്തുടര്‍ന്നാണ് നടപടിയെന്ന് പ്രമുഖ സ്വര്‍ണ്ണപ്പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് അറിയിച്ചു. തങ്ങളുടെ 12 ശതമാനം ബിസിനസ് രണ്ട് വര്‍ഷത്തിനുള്ളില്‍ 4 ശതമാനമായി കുറഞ്ഞുവെന്നും കമ്പനി അവകാശപ്പെടുന്നു.

കേരളത്തില്‍ 600 ഓളം ബ്രാഞ്ചുകളാണ് പ്രവര്‍ത്തിക്കുന്നത് ഇവയില്‍ സമരം മൂലം അടഞ്ഞു കിടക്കുന്ന 300ഓളം ബ്രാഞ്ചുകള്‍ അടച്ച് പൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ബ്രാഞ്ച് മാനേജര്‍മാര്‍ക്ക് മാനേജ്‌മെന്റ് കത്തയച്ചു. രണ്ടായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുന്ന സാഹചര്യമായിരിക്കും ഇതിലൂടെ ഉണ്ടാകുക.

ഇതേത്തുടര്‍ന്ന് സമരം മറ്റ് ശാഖകളിലേക്ക് മാറ്റുമെന്നാണ് സിഐടിയു അറിയിക്കുന്നത്. സമരം വ്യാപിപ്പിച്ചാല്‍ ആ ശാഖകള്‍ കൂടി അടച്ചുപൂട്ടുമെന്നാണ് കമ്പനി പ്രതികരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് തൊഴിലാളികളും കമ്പനിയുമായി രൂപീകരിച്ച വ്യവസ്ഥകള്‍ പാലിക്കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.