മുത്തൂറ്റ് സമരം; ജോലിക്കെത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

മുത്തൂറ്റ് ഫിനാന്സ് ശാഖകളില് ജോലിക്കെത്തുന്ന ജീവനക്കാര്ക്ക് സംരക്ഷണം നല്കണമെന്ന് ഹൈക്കോടതി
 | 
മുത്തൂറ്റ് സമരം; ജോലിക്കെത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ശാഖകളില്‍ ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. തൊഴിലാളി സമരത്തെത്തുടര്‍ന്ന് 10 ശാഖകള്‍ പോലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ഉത്തരവ്. അതേസമയം ഈ ശാഖകളില്‍ പുറമെ നിന്ന് ജീവനക്കാരെ കൊണ്ടുവന്ന് ജോലി ചെയ്യിക്കരുതെന്നും കോടതി മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സമരം ചെയ്യുന്നവര്‍ക്ക് നിയമാനുസൃതമായി സമരം ചെയ്യാം. ്ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ മാനേജ്‌മെന്റിന്റെ പങ്കാളിത്തം ഉറപ്പ് വരുത്തണമെന്നും കോടതി പറഞ്ഞു. സമരം ചെയ്യുന്നവര്‍ക്ക് അതിനുള്ള അവകാശമുണ്ട്. എന്നാല്‍ ജോലി ചെയ്യുന്നവരെ തടയാനും പാടില്ലെന്നും കോടതി വ്യക്തമാക്കി.

സമരം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ശാഖകള്‍ പോലീസ് സംരക്ഷണത്തിനായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.