എം.വി.ആറിന് നാടിന്റെ അന്ത്യാഞ്ജലി

അന്തരിച്ച സി.എം.പി ജനറൽ സെക്രട്ടറി എം.വി രാഘവന്റെ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. കണ്ണൂർ ടൗൺ സ്ക്വയറിൽ നിന്ന് വിലാപയാത്രയായാണ് മൃതദേഹം പയ്യാമ്പലത്ത് എത്തിച്ചത്. മക്കളായ എം.വി ഗിരീഷ്കുമാറും എം.വി നികേഷ്കുമാറും ചേർന്ന് ചിതക്ക് തീകൊളുത്തി.
 | 
എം.വി.ആറിന് നാടിന്റെ അന്ത്യാഞ്ജലി


കണ്ണൂർ: 
അന്തരിച്ച സി.എം.പി ജനറൽ സെക്രട്ടറി എം.വി രാഘവന്റെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ. കണ്ണൂർ ടൗൺ സ്‌ക്വയറിൽ നിന്ന് വിലാപയാത്രയായാണ് മൃതദേഹം പയ്യാമ്പലത്ത് എത്തിച്ചത്. മക്കളായ എം.വി ഗിരീഷ്‌കുമാറും എം.വി നികേഷ്‌കുമാറും ചേർന്ന് ചിതക്ക് തീകൊളുത്തി.

ഇന്നു പുലർച്ചെ മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.എം മാണി, കെ.സി.ജോസഫ്, കെ.പി.മോഹനൻ, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ എം.വി.ആറിന്റെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. ആയിരക്കണക്കിന് ആളുകളാണ് കണ്ണൂർ ടൗൺ സ്‌ക്വയറിലും സിഎംപി ഓഫീസിലും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്.

രാഘവന്റെ നിര്യാണത്തിൽ അനുശോചിച്ച് യു.ഡി.എഫും എൽ.ഡി.എഫും കണ്ണൂരിൽ പ്രഖ്യാപിച്ച ഹർത്താൽ പൂർണ്ണമാണ്. വാഹനങ്ങളെ ഒഴിവാക്കിയതു കാരണം സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നടത്തി. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്.