അപകടം നടന്നത് കണ്ടിട്ടും കാണാതെ നടിച്ച് മോട്ടോര്‍ വാഹന വകുപ്പ് വാഹനം; വീഡിയോ

ബസപകടം നടന്ന് തൊട്ടടുത്ത നിമിഷം കടന്നു പോയിട്ടും ശ്രദ്ധിക്കാതെ മോട്ടോര് വാഹന വകുപ്പിന്റെ വാഹനം. കോട്ടയം, പാമ്പാടി, നെടുംകുഴി ജംഗ്ഷനു സമീപം കെഎസ്ആര്ടിസി ബസ് മറിഞ്ഞതിനു തൊട്ടു പിന്നാലെ അതുവഴി കടന്നുപോയ മോട്ടോര് വാഹനവകുപ്പിന്റെ വാഹനമാണ് നിര്ത്താതെ പോയത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളിലാണ് ഇത് വ്യക്തമാകുന്നത്.
 | 

അപകടം നടന്നത് കണ്ടിട്ടും കാണാതെ നടിച്ച് മോട്ടോര്‍ വാഹന വകുപ്പ് വാഹനം; വീഡിയോ

കോട്ടയം: ബസപകടം നടന്ന് തൊട്ടടുത്ത നിമിഷം കടന്നു പോയിട്ടും ശ്രദ്ധിക്കാതെ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനം. കോട്ടയം, പാമ്പാടി, നെടുംകുഴി ജംഗ്ഷനു സമീപം കെഎസ്ആര്‍ടിസി ബസ് മറിഞ്ഞതിനു തൊട്ടു പിന്നാലെ അതുവഴി കടന്നുപോയ മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹനമാണ് നിര്‍ത്താതെ പോയത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളിലാണ് ഇത് വ്യക്തമാകുന്നത്.

അപകടം നടന്നത് കണ്ടിട്ടും കാണാതെ നടിച്ച് മോട്ടോര്‍ വാഹന വകുപ്പ് വാഹനം; വീഡിയോ

റോഡരികിലുള്ള ഹോട്ടലിനു മുന്നില്‍ നിന്ന് റോഡിലേക്ക് കയറിയ ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് തോട്ടിലേക്ക് മറിഞ്ഞത്. കുമളിയില്‍ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്നു ബസ്. അപകടം കണ്ട് നിരവധി പേര്‍ ഓടിയെത്തുന്നതും വാഹനങ്ങള്‍ നിര്‍ത്തി ആളുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഓടുന്നതും സിസിടിവി ദൃശ്യത്തില്‍ കാണാം.

ഇതിനിടയിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനം സമീപത്തു കൂടി കടന്നു പോകുന്നത്. ഈ വാഹനം കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ബസില്‍ 24 പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീഡിയോ കാണാം

ഇന്ന് 3 മണിക്ക് പാമ്പാടി നെടുംകുഴി ഭാഗത്തു ഉണ്ടായ ബസ് അപകടം .

Posted by പള്ളിക്കത്തോട് വാർത്തകൾ on Tuesday, July 24, 2018