വിവാദ ഫെയിസ്ബുക്ക് പോസ്റ്റിട്ടത് താനല്ലെന്ന് അമല്‍ ഉണ്ണിത്താന്‍

തന്റെ ഫെയിസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി രാജ്മോഹന് ഉണ്ണിത്താന്റെ മകന് അമല് ഉണ്ണിത്താന്. 'എന്റെ വോട്ട് ബി.ജെ.പിക്ക്, അഛന്റെ വോട്ട് കോണ്ഗ്രസിന്' എന്ന പോസ്റ്റ് താന് എഴുതിയതല്ലെന്നും തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അമല് വിശദീകരിച്ചു. അമലിന്റെ ഫെയിസ്ബുക്ക് പോസ്റ്റ് നേരത്തെ വലിയ വിവാദങ്ങള് ഉണ്ടാക്കിയിരുന്നു
 | 

വിവാദ ഫെയിസ്ബുക്ക് പോസ്റ്റിട്ടത് താനല്ലെന്ന് അമല്‍ ഉണ്ണിത്താന്‍

കൊച്ചി: തന്റെ ഫെയിസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി രാജ്മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്‍. ‘എന്റെ വോട്ട് ബി.ജെ.പിക്ക്, അഛന്റെ വോട്ട് കോണ്‍ഗ്രസിന്’ എന്ന പോസ്റ്റ് താന്‍ എഴുതിയതല്ലെന്നും തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അമല്‍ വിശദീകരിച്ചു. അമലിന്റെ ഫെയിസ്ബുക്ക് പോസ്റ്റ് നേരത്തെ വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.

പ്രിയപ്പെട്ടവരേ, എന്റെ അക്കൗണ്ട് ഇന്നലെ ഹാക്ക് ചെയ്യപ്പെട്ടതാണ്. എന്റെ പ്രൊഫൈല്‍ തിരിച്ചുപിടിച്ച ഉടനെ ആ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. വോട്ടവകാശം പോലും ഇല്ലാത്ത ഞാന്‍ ഏത് പാര്‍ട്ടിക്കാണ് വോട്ട് ചെയ്യേണ്ടത് അഭിപ്രായ സ്വാതന്ത്യം എല്ലാവര്‍ക്കും ഉണ്ട്. ഓരോരുത്തവര്‍ അവരുടെ അഭിപ്രായം പറയുമ്പോള്‍ അവര്‍ക്ക് നേരെ കല്ലെറിയരുതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അമല്‍ ഉണ്ണിത്താന്‍ പറഞ്ഞു.

നേരത്തെ അമലിന്റെ പോസ്റ്റിനടിയില്‍ കമന്റ് ചെയ്തവരെ അസഭ്യം പറയുകയും ജിഹാദിയെന്ന് അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇത്തരം പ്രവൃത്തികളൊന്നും ചെയ്തത് താനല്ലെന്നാണ് അമല്‍ ഇപ്പോള്‍ വിശദീകരിച്ചിരിക്കുന്നത്. മകന്റെ പോസ്റ്റിനെ തുടര്‍ന്ന് ഉണ്ണിത്താനെതിരെയും നേരത്തെ പ്രചരണം നടന്നിരുന്നു.