നാമിലെ രണ്ടാമത്തെ ഗാനം യുട്യൂബ് ട്രെന്‍ഡിംഗില്‍ രണ്ടാമത്; ഗാനം കാണാം

നവാഗതനായ ജോഷി തോമസ് പള്ളിക്കല് സംവിധാനം ചെയ്യുന്ന നാം എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം യുട്യൂബിലെത്തി. മാര്ച്ച് 17ന് റിലീസ് ചെയ്ത ഗാനം ട്രെന്ഡിംഗ് ലിസ്റ്റില് രണ്ടാമതാണ്. പുറത്തെത്തി രണ്ട് ദിവസത്തിനുള്ളില് അഞ്ച് ലക്ഷത്തോളം ആളുകളാണ് ഈ ഗാനം കണ്ടത്. തമിഴ് സൂപ്പര്ഹിറ്റ് സംവിധായകന് ഗൗതം മേനോന് മലയാളത്തില് അഭിനേതാവായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്ന പ്രത്യേകതയുള്ള ചിത്രത്തിലെ ഈ ഗാനം സംഗീതം നല്കുകയും ആലപിക്കുകയും ചെയ്തിരിക്കുന്നത് ശബരീഷ് വര്മയാണ്. അശ്വിനും സന്ദീപും ചേര്ന്നാണ് സംഗീതം നല്കിയിരിക്കുന്നത്.
 | 

നാമിലെ രണ്ടാമത്തെ ഗാനം യുട്യൂബ് ട്രെന്‍ഡിംഗില്‍ രണ്ടാമത്; ഗാനം കാണാം

നവാഗതനായ ജോഷി തോമസ് പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന നാം എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം യുട്യൂബിലെത്തി. മാര്‍ച്ച് 17ന് റിലീസ് ചെയ്ത ഗാനം ട്രെന്‍ഡിംഗ് ലിസ്റ്റില്‍ രണ്ടാമതാണ്. പുറത്തെത്തി രണ്ട് ദിവസത്തിനുള്ളില്‍ അഞ്ച് ലക്ഷത്തോളം ആളുകളാണ് ഈ ഗാനം കണ്ടത്. തമിഴ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഗൗതം മേനോന്‍ മലയാളത്തില്‍ അഭിനേതാവായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്ന പ്രത്യേകതയുള്ള നാമിലെ ഈ ഗാനം സംഗീതം നല്‍കുകയും ആലപിക്കുകയും ചെയ്തിരിക്കുന്നത് ശബരീഷ് വര്‍മയാണ്. അശ്വിനും സന്ദീപും ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ജെടിപി ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്നു. ശബരീഷ് വര്‍മ, ഗായത്രി സുരേഷ്, അജയ് മാത്യു, രാഹുല്‍ മാധവ്, അദിതി രവി, നോബി മര്‍ക്കോസ്, നിരഞ്ജ് സുരേഷ്, രണ്‍ജി പണിക്കര്‍, തമ്പി ആന്റണി, മറീന മൈക്കിള്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.