വഴിയെ പോകുന്നവരെ പിടിച്ച് പ്രതികളാക്കരുതെന്ന് ഹൈക്കോടതി; നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്ഷയുടെ മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി തീര്പ്പാക്കി. നാദിര്ഷയെ പ്രതിചേര്ക്കാനുള്ള തെളിവുകള് ഇല്ലെന്ന് പ്രോസിക്യൂഷന് അറിയിച്ചു. ഇതേത്തുടര്ന്നാണ് ഹര്ജി തീര്പ്പാക്കിയത്. നാദിര്ഷ അറസ്റ്റ് ഭയക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
 | 

വഴിയെ പോകുന്നവരെ പിടിച്ച് പ്രതികളാക്കരുതെന്ന് ഹൈക്കോടതി; നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

കൊച്ചി: ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. നാദിര്‍ഷയെ പ്രതിചേര്‍ക്കാനുള്ള തെളിവുകള്‍ ഇല്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഹര്‍ജി തീര്‍പ്പാക്കിയത്. നാദിര്‍ഷ അറസ്റ്റ് ഭയക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

വഴിയെ പോകുന്നവരെയെല്ലാം പിടിച്ച് പ്രതിയാതക്കരുതെന്ന് പറഞ്ഞ കോടതി സാക്ഷികളെ സാക്ഷികളാക്കിത്തന്നെ നിലനിര്‍ത്തണമെന്ന് പോലീസിനോട് വാക്കാല്‍ നിര്‍ദേശം നല്‍കി. എല്ലാവരെയും പ്രതികളാക്കിയാല്‍ പിന്നെ സാക്ഷികളുണ്ടാകില്ല. യാഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യം ഇതിലൂടെ ഉണ്ടാകുമെന്നും കോടതി പറഞ്ഞു.

ആവശ്യമുണ്ടെങ്കില്‍ നിയമാനുസൃതം നോട്ടീസ് നല്‍കി നാദിര്‍ഷയെ വിളിപ്പിക്കാം. പ്രതികളുടെ എണ്ണം വര്‍ദ്ധിച്ചതുകൊണ്ട് കേസ് വലുതാകില്ല. കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവരെ മാത്രമേ പ്രതിയാക്കാവൂ എന്ന സാമാന്യതത്വം പോലീസ് ഓര്‍മിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.