അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍

കേരളവുമായുള്ള അതിര്ത്തി തുറക്കില്ലെന്ന് കര്ണാടക ബിജെപി അധ്യക്ഷന് നളിന് കുമാര് കട്ടീല്.
 | 
അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍

ബംഗളൂരു: കേരളവുമായുള്ള അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. ട്വിറ്റര്‍ സന്ദേശത്തിലാണ് കട്ടീല്‍ ഇക്കാര്യം വ്യക്തമാക്കിയത്. അതിര്‍ത്തി തുറക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് കേരള ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കര്‍ണാടക ഇത് പൂര്‍ണ്ണമായി നടപ്പിലാക്കിയിട്ടില്ല. ഇതിനിടെ ‘സേവ് കര്‍ണാടക ഫ്രം പിണറായി’ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഹാഷ്ടാഗില്‍ കേരളത്തിനെതിരെ പ്രചാരണം ശക്തമായി നടക്കുകയുമാണ്.

ഈ ഹാഷ്ടാഗിലാണ് അതിര്‍ത്തി തുറക്കില്ലെന്ന സന്ദേശം കട്ടീല്‍ നല്‍കിയിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ കൊറോണ കേസുകളേക്കാള്‍ കുറവാണ് കര്‍ണാടകയില്‍ മൊത്തമുള്ള പൊസിറ്റീവ് കേസുകളെന്നും ഈ സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷക്കാണ് പ്രഥമ പരിഗണനയെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.

ആരോഗ്യ, വിദ്യാഭ്യാസ വിഷയങ്ങളില്‍ കര്‍ണാടകം എപ്പോഴും കാസര്‍കോട്ടെ ജനങ്ങളെ പരിഗണിച്ചിട്ടുണ്ടെന്നും ഇതിനിടയില്‍ പിണറായി രാഷ്ട്രീയം കളിക്കരുതെന്നും കട്ടീല്‍ പറയുന്നു. സൗകര്യങ്ങള്‍ അവിടെത്തന്നെ ഒരുക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്നും കട്ടീല്‍ പറയുന്നു.