12 കോടിയുടെ ഭാഗ്യം തേടിയെത്തിയത് കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ആറ് ജീവനക്കാരെ

ജ്വല്ലറിയിലെ ജീവനക്കാരായ റോണി, വിവേക്, രതീഷ് സുബിന്, രംജിം, രാജീവന് എന്നിവരാണ് ഭാഗ്യശാലികള്
 | 
12 കോടിയുടെ ഭാഗ്യം തേടിയെത്തിയത് കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ആറ് ജീവനക്കാരെ

കരുനാഗപ്പള്ളി: കേരളാ ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നേടിയവരെ തിരിച്ചറിഞ്ഞു. കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ജോലിക്കാരായ ആറ് സുഹൃത്തുക്കള്‍ക്കാണ് ഓണം ബംബര്‍ അടിച്ചിരിക്കുന്നത്. ജ്വല്ലറിയിലെ ജീവനക്കാരായ റോണി, വിവേക്, രതീഷ് സുബിന്‍, രംജിം, രാജീവന്‍ എന്നിവരാണ് ഭാഗ്യശാലികള്‍.

ആദായ നികുതിയും ഏജന്റ് കമ്മീഷനും ഈടാക്കിയ ശേഷം 7.56 കോടി രൂപ സമ്മാനത്തുകയായി നല്‍കും. ടിഎം 160869 എന്ന ടിക്കറ്റിനാണ ഒന്നാം സമ്മാനം. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി രൂപയാണ് ഒന്നാം സമ്മാനാര്‍ഹന് ലഭിക്കുക.

ടിഎ 514401 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. 10 പേര്‍ക്ക് 50 ലക്ഷംവീതം രണ്ടാംസമ്മാനം. മൂന്നാംസമ്മാനമായ 10 ലക്ഷംരൂപ 20 പേര്‍ക്ക് ലഭിക്കും. ഓരോ സീരീസിലെയും രണ്ടുപേര്‍ക്ക് വീതമാണ് ഈ സമ്മാനം ലഭിക്കുക. 46 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ഇവ മുഴുവനും വിറ്റു പോയിരുന്നു.

ചിത്രം: മാതൃഭൂമി.