ഐഎസ്ആര്‍ഒ ചാരക്കേസ്; നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

ഐഎസ്ആര്ഒ ചാരക്കേസില് ബഹിരാകാശ ശാസ്ത്രജ്ഞനായ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധി. നമ്പി നാരായണനെ അനാവശ്യമായാണ് കസ്റ്റഡിയിലെടുത്തതെന്നും പീഡിപ്പിച്ചതെന്നും സുപ്രീം കോടതി കണ്ടെത്തി. കേസിലെ ഗൂഢാലോചന കണ്ടെത്താന് കമ്മീഷനെയും നിയോഗിച്ചു. മുന് ജഡ്ജി ഡി.കെ.ജയിന് അധ്യക്ഷനായ സമിതി ഇക്കാര്യം അന്വേഷിക്കും.
 | 

ഐഎസ്ആര്‍ഒ ചാരക്കേസ്; നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ബഹിരാകാശ ശാസ്ത്രജ്ഞനായ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. നമ്പി നാരായണനെ അനാവശ്യമായാണ് കസ്റ്റഡിയിലെടുത്തതെന്നും പീഡിപ്പിച്ചതെന്നും സുപ്രീം കോടതി കണ്ടെത്തി. കേസിലെ ഗൂഢാലോചന കണ്ടെത്താന്‍ കമ്മീഷനെയും നിയോഗിച്ചു. മുന്‍ ജഡ്ജി ഡി.കെ.ജയിന്‍ അധ്യക്ഷനായ സമിതി ഇക്കാര്യം അന്വേഷിക്കും.

തന്നെ കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. നഷ്ടപരിഹാര തുക ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു. കേസില്‍ മൂന്നു വര്‍ഷമായി വാദം തുടരുകയായിരുന്നു.

ചാരക്കേസ് അന്വേഷിച്ച മുന്‍ ഡി.ജി.പി. സിബി മാത്യൂസ്, മുന്‍ എസ്.പി.മാരായ കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് നമ്പി നാരായണന്‍ കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരമല്ല, തന്റെ ഭാവി തകര്‍ത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു അദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടത്. 1994 നവംബര്‍ 30-നാണ് നമ്പി നാരായണന്‍ ചാരക്കേസില്‍ അറസ്റ്റിലായത്.

പിന്നീട് അദ്ദേഹത്തിനെതിരായ കേസ് വ്യാജമാണെന്ന് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും സിബിഐ പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കേസ് അവസാനിപ്പിച്ച് ഉത്തരവിറക്കുക മാത്രമായിരുന്നു ചെയ്തത്.