നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോയെന്ന് ചോദ്യം; ചുട്ട മറുപടിയുമായി നമിത

ഇന്സ്റ്റഗ്രാമില് വിമര്ശനവുമായെത്തിയ യുവാവിന് ചുട്ട മറുപടി നല്കി നമിത പ്രമോദ്.
 | 
നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോയെന്ന് ചോദ്യം; ചുട്ട മറുപടിയുമായി നമിത

കൊച്ചി: ഇന്‍സ്റ്റഗ്രാമില്‍ വിമര്‍ശനവുമായെത്തിയ യുവാവിന് ചുട്ട മറുപടി നല്‍കി നമിത പ്രമോദ്. പ്രളയ ദുരന്തത്തില്‍ മലയാള സിനിമാ ലോകം കാര്യമായ സഹായവുമായി രംഗത്തിറങ്ങിയില്ലെന്ന വിമര്‍ശനമാണ് ഇന്‍സ്റ്റഗ്രാമില്‍ നമിത പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ കമന്റ് ബോക്‌സില്‍ പ്രത്യക്ഷപ്പെട്ടത്.

‘നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ , കേരളത്തിന് ഒരു പ്രളയം അല്ലെങ്കില്‍ പ്രശ്‌നം വരുമ്പോള്‍ സഹായിക്കാന്‍ നിങ്ങളൊക്കെ അല്ലേയുള്ളൂ. നടന്‍ വിജയ് സാര്‍ 70 ലക്ഷം കൊടുത്തു എന്ന് കേള്‍ക്കുമ്പോള്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയോട് പോലും പുച്ഛം തോന്നുന്നു. കേരളത്തിലെ മലയാളികള്‍ അല്ലേ നിങ്ങളുടെയൊക്കെ പടം തിയറ്ററില്‍ പോയി കാണുന്നത്. അവര്‍ക്ക് ഇത്തിരി സഹായം ചെയ്തൂടെ’ എന്നായിരുന്നു ചോദ്യം.

നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോയെന്ന് ചോദ്യം; ചുട്ട മറുപടിയുമായി നമിത

സഹായം ചെയ്യുന്നത് നൂറ് പേരെ അറിയിക്കണം എന്നില്ല ബ്രോ, നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതിയെന്നായിരുന്നു നമിതയുടെ മറുപടി. നിരവധി പേരാണ് നമിതയുടെ മറുപടിക്ക് അഭിനന്ദനവുമായി എത്തിയത്.

 

View this post on Instagram

 

Jewellery: @m.o.dsignature Costumes: @maria.tiya.maria

A post shared by NAMITHA PRAMOD ATTUCHIRAKKAL (@nami_tha_) on